ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് യാത്രക്കാരൻ- രക്ഷയായി പോയിന്റ്‌സ് മാന്റെ അവസരോചിത ഇടപെടൽ; വിഡിയോ

കൗതുകകരവും അതിസാഹസികകരവുമായ ഒട്ടേറെ കാഴ്ചകൾക്ക് സമൂഹമാധ്യമങ്ങളിലൂടെ ദിനംപ്രതി സാക്ഷ്യം വഹിക്കാറുണ്ട് നമ്മൾ. അതിൽ പലതും അവിശ്വസനീയമായതുമാണ്. അത്തരത്തിലൊരു അതിസാഹസിക രംഗമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മുംബൈയിലെ കല്യാൺ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ ഒരു അലേർട്ട് പോയിന്റ്മാൻ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിലേക്ക് വീഴാനൊരുങ്ങിയ യാത്രക്കാരന്റെ ജീവൻ രക്ഷിക്കുന്ന വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.

സംഭവത്തിന്റെ വിഡിയോ മുംബൈ ഡിവിഷൻ – സെൻട്രൽ റെയിൽവേയുടെ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തതോടെ ശ്രദ്ധേയമായിരിക്കുകയാണ്. നവംബർ 14 ന് ഹൗറ-മുംബൈ സ്പെഷ്യൽ ട്രെയിൻ കല്യാൺ സ്റ്റേഷനിൽ നിന്ന് രാവിലെ 11:54 ന് പുറപ്പെടുമ്പോഴായിരുന്നു സംഭവം.

പ്ലാറ്റ്‌ഫോമിനും ഓടുന്ന ട്രെയിനിനും ഇടയിൽ ട്രെയിനിൽ നിന്നും വീഴുകയായിരുന്നു യാത്രക്കാരൻ. ഇദ്ദേഹത്തെ രക്ഷിക്കുന്നതിനായി സ്റ്റേഷനിൽ കാത്തിനിന്നവരെല്ലാം ഓടിയെത്തി. എന്നാൽ, സെക്കന്റുകൾക്കുള്ളതിൽ ശിവ്ജി സിംഗ് എന്ന പോയിന്റ്മാൻ, ഓടുന്ന ട്രെയിനിനൊപ്പം ഓടി യാത്രക്കാരനെ പുറത്തെടുക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.

Read More: പ്രമേഹ ഗവേഷണത്തിന് ഡോക്ടർ ജ്യോതിദേവിന് ദേശീയ പുരസ്കാരം

പിന്നാലെ ട്രെയിൻ യാത്രക്കാർ ചങ്ങല വലിച്ചിച്ച് ട്രെയിൻ നിർത്തിച്ചു. വിഡിയോ പങ്കുവെച്ചതിനൊപ്പം ഒരു മുന്നറിയിപ്പും റെയിൽവേ നൽകിയിട്ടുണ്ട്. ഓടുന്ന ട്രെയിനുകളിൽ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് യാത്രക്കാരോട് അഭ്യർത്ഥിച്ചുകൊണ്ടാണ് റെയിൽവേ വകുപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കല്യാൺ സ്‌റ്റേഷനിൽ ഇത്തരം സംഭവങ്ങൾ പതിവായി നടക്കാറുണ്ട്.

Story highlights- pointsman saves passenger