പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിനൊപ്പം പ്രണവും കല്യാണിയും; ശ്രദ്ധനേടി ചിത്രം

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ശ്രദ്ധേയമായ മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിന് പുറമെ ഇരുവരുടെയും മക്കളും ചിത്രത്തിൽ ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത. ഇപ്പോഴിതാ ചിത്രത്തിലെ കല്യാണി പ്രിയദർശന്റെയും പ്രണവ് മോഹൻലാലിന്റേയും ലുക്കാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്.

ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും മോഹൻലാൽ എന്ന അതുല്യ പ്രതിഭയും ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ ഒരുങ്ങുകയാണ് ആരാധകർ. ഡിസംബർ 2 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നതും.

Read also: മണൽത്തരികൾക്കിടയിൽ കുമിഞ്ഞുകൂടിയ നാണയങ്ങൾ; അത്ഭുതപ്രതിഭാസത്തിന് പിന്നിൽ…

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചീത്രീകരിച്ചിരിക്കുന്നത്.100 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

Story highlights: Pranav Mohanlal and Kalyani Look In Marakkar