ലൂസിഫറിന് ശേഷം കടുവ; പൃഥ്വിയുടെ വില്ലനായി വീണ്ടും വിവേക് ഒബ്‌റോയ്

നായകനായി പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയ പൃഥ്വിരാജ് സുകുമാരന്റെ സംവിധാന വൈഭവം മലാളികൾ നേരിട്ടറിഞ്ഞ ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ചിത്രം സിനിമ പ്രേമികൾക്കിടയിൽ വലിയ രീതിയിലുള്ള കൈയടിനേടിയതാണ്. ഉറച്ച തിരക്കഥയും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ മികവുമെല്ലാം ചിത്രത്തിനെ കൂടുതൽ ആഴത്തിൽ പ്രേക്ഷകരിലേക്കെത്തിച്ചു. ചിത്രത്തിൽ വില്ലനായി വേഷമിട്ട വിവേക് ഒബ്‌റോയ്‌യുടെ ബോബിയുടെ എന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്.

ഇപ്പോഴിതാ ലൂസിഫറിലെ ബോബിയായി വേഷമിട്ട വിവേക് ഒബ്‌റോയ് യുടെ പുതിയ മലയാളം ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ ആരാധകരിൽ ആവേശമാകുന്നത്. പൃഥ്വിരാജ് നായകനാകുന്ന ഷാജി കൈലാസ് ചിത്രം കടുവയിലാണ് വിവേക് ഒബ്‌റോയ് എത്തുന്നത്. ചിത്രത്തിൽ പ്രതിനായകന്റെ വേഷത്തിലാണ് വിവേക് ഒബ്‌റോയ് എത്തുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരനൊപ്പം വിവേക് ഒബ്‌റോയ് എത്തുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. സിനിമ ചിത്രീകരണ വേളയിലെ ഒരു സ്റ്റിൽ ആണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.

Read also: അടിത്തട്ടിലെ കല്ലുകളും മണൽത്തരികളും വരെ കൃത്യമായി കാണാം; ശ്രദ്ധനേടി ലോകത്തിലെ ഏറ്റവും തെളിഞ്ഞ നദിയുടെ ചിത്രങ്ങൾ

അതേസമയം, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിനു എബ്രഹാമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Story highlights: Prithwiraj and Vivek Oberoi location picture of kaduva