കോട്ടൺ ബോളുകൾ പോലെ ആകാശം- അപൂർവ്വ കാഴ്ച

ഒട്ടേറെ കൗതുകങ്ങൾ നിറഞ്ഞതാണ് പ്രകൃതി. അത്ഭുതകരമായ വിസ്മയങ്ങൾ പലപ്പോഴും ഭൂമിയിലും ആകാശത്തും പിറക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ, അതിമനോഹരവും അപൂർവ്വവുമായ ഒരു ആകാശകാഴ്ച സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടുകയാണ്.

അർജന്റീനയിലെ ജനങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ഒരു വിചിത്രമായ മേഘം രൂപപ്പെടുകയായിരുന്നു. പഞ്ഞി പോലെ തോന്നിക്കുന്ന മേഘങ്ങളാൽ മൂടപ്പെട്ട ആകാശത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഈ അപൂർവ മേഘ കാഴ്ചയ്ക്ക് മമ്മറ്റസ് മേഘങ്ങൾ എന്നാണ് പറയുന്നത്. നവംബർ 13 ന് കൊർഡോബയിലെ കാസ ഗ്രാൻഡെക്ക് മുകളിലുള്ള ആകാശത്താണ് കോട്ടൺ ബോളുകൾ പോലെയുള്ള ഈ മേഘങ്ങൾ എത്തിയത്.

read More: പത്തുമണിക്കൂറെടുത്ത് മോഹൻലാൽ ആരാധകന്റെ കൈയിൽ കുൽദീപ് ഒരുക്കിയ മരക്കാർ ടാറ്റൂ- മികവിന് കൈയടി

മറ്റൊരു മേഘത്തിന്റെ അടിത്തട്ടിൽ നിന്ന് ഉയർന്നുവരുന്ന കുമിള രൂപത്തിലുള്ളതോ സഞ്ചി പോലെയുള്ളതോ ആയ ഏറ്റവും അസാധാരണമായ മേഘ രൂപീകരണങ്ങളിൽ ചിലതാണ് മമ്മറ്റസ് മേഘങ്ങൾ. ഈ മേഘങ്ങൾ സാധാരണയായി ഇടിമിന്നലുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. കനത്ത മഴ, മിന്നൽ, ആലിപ്പഴം എന്നിവയുടെ വരവാണ് ഇത്തരം മേഘരൂപങ്ങൾ പിറക്കുന്നത്.

Story highlights- rare cotton ball like clouds