‘വയ്യാതെ കിടപ്പിലാണ്’:- ഫുഡ് ഓർഡർ ചെയ്തതിനൊപ്പം ഒരു കുറിപ്പും, സർപ്രൈസ് ഒരുക്കി ഹോട്ടൽ ജീവനക്കാർ

ആവശ്യക്കാരന്റെ ഇഷ്ടാനുസരണം ഇഷ്ടവിഭവങ്ങൾ വാതിക്കൽ എത്തിക്കാറുണ്ട് ഇപ്പോൾ ഓൺലൈൻ ഭക്ഷണ ശൃംഖല. എന്നാൽ ഭക്ഷണത്തിന്റെ ഓർഡറിനൊപ്പം എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ഭക്ഷണം ഓർഡർ ചെയ്തപ്പോൾ വൈകിപ്പോയതിന്റെ ക്ഷമാപണമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. എന്നാൽ അതിന് ഹോട്ടൽ ജീവനക്കാർ ഒരുക്കിയ സർപ്രൈസാണ് കൂടുതൽ അഭിനന്ദനാർഹം.

സംഭവം നടക്കുന്നത് ഓസ്‌ട്രേലിയയിലാണ്. ഹോട്ടൽ അടയ്ക്കാൻ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ഓർഡർ എത്തിയത്. ഭക്ഷണം വൈകി ഓർഡർ ചെയ്തതിന് ക്ഷമിക്കണം. വയ്യാതെ കിടപ്പിലാണ് അതിനാൽ ഉറങ്ങിപോയിരുന്നു, കട അടയ്ക്കാൻ സമയമായി എന്നറിയാം. അതിനാൽ നിങ്ങളുടെ സൗകര്യാർത്ഥം ഭക്ഷണം ക്യാൻസൽ ചെയ്താലും കുഴപ്പമില്ല. അതെനിക്ക് മനസിലാകും.’ എന്നായിരുന്നു ഭക്ഷണത്തിന്റെ ഓർഡറിനൊപ്പം അദ്ദേഹം കുറിച്ചത്.

Story highlights; ഇത് മനുഷ്യൻ നിർമിച്ചവയിൽ ഏറ്റവും പഴക്കമുള്ള അലങ്കാര വസ്തു; പഴക്കം 41,500 വർഷം, അമ്പരന്ന് ഗവേഷകർ

അതേസമയം ഓർഡറിനൊപ്പം ലഭിച്ച കുറിപ്പ് റെസ്റ്റോറന്റ് ജീവനക്കാർ വളരെ ഗൗരവമായിത്തന്നെ പരിഗണിച്ചു. ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം സൗജന്യമായി കുറച്ചധികം ഭക്ഷണ വിഭവങ്ങളും അവർ അദ്ദേഹത്തിന് നൽകി. കൂടാതെ ഒരു കുറിപ്പും അവർ അദ്ദേഹത്തിന്റെ പാർസലിനൊപ്പം അയച്ചു. നിങ്ങളെപ്പോലെയുള്ളവരുടെ സന്ദേശങ്ങളാണ് ഞങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നത് എന്നായിരുന്നു ഹോട്ടലുകാരുടെ മറുപടി. ഹോട്ടൽ ജീവനക്കാരുടെ ഈ നന്മ മനസിന് അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്.

story highlights; Restaurant sends free food with last minute order that came with this note