ആർആർആറിന്റെ ആത്മാവ് തൊട്ടറിഞ്ഞ് മറ്റൊരു ​ഗാനം കൂടി; ‘ജനനി’ ഏറ്റെടുത്ത് സംഗീതപ്രേമികൾ

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ചിത്രമാണ് രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ. ഇപ്പോഴിതാ സംഗീത പ്രേമികളിൽ ആവേശം നിറയ്ക്കുകയാണ് ആർആർആറിലെ ഏറ്റവും പുതിയ ​ഗാനം. മര​ഗതമണിയുടെ സം​ഗീതത്തിൽ മാങ്കൊമ്പ് ​ഗോപാലകൃഷ്ണൻ മലയാളത്തിൽ വരികളെഴുതിയിരിക്കുന്ന ജനനി എന്ന ​ഗാനം ആലപിച്ചിരിക്കുന്നതും സം​ഗീത സംവിധായകൻ തന്നെയാണ്.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുകയാണ്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

Read also: മുംബൈ ഭീകരാക്രമണത്തിന് 13 വയസ്; വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരമർപ്പിച്ച് നടൻ

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആർആർആർ. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. 2022 ജനുവരി 7ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

Story highlights; RRR- Janani Video Song