ആവേശം കൊള്ളിച്ച് ആർആർആറിലെ പാട്ട്, മത്സരിച്ച് നൃത്തം ചെയ്ത് ജൂനിയർ എൻടിആറും രാം ചരണും, വിഡിയോ

November 11, 2021

രാജമൗലി ചിത്രം ആർ ആർ ആറിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ചിത്രം അനൗൺസ് ചെയ്തതുമുതൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത് അടുത്ത വർഷം ആദ്യത്തോടെയാണ്. രാം ചരണും ജൂനിയർ എൻ ടി ആറുമാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലേതായി പുറത്തുവന്ന ഒരു പാട്ടാണ് സിനിമ പ്രേമികളിൽ ആവേശം നിറയ്ക്കുന്നത്. പുറത്തിറങ്ങിയതുമുതൽ ട്രെൻഡിങ്ങിൽ തുടരുകയാണ് ചിത്രത്തിലെ പാട്ട്. ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും യാസിൻ നാസിറും ചേർന്നാണ്. ജൂനിയർ എൻ ടി ആറിന്റെയും രാം ചരണിന്റെയും നൃത്തമാണ് പാട്ടിലെ മുഖ്യ ആകർഷണം.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ.

Read also; പരമ്പരാഗത വസ്ത്രം ധരിച്ച് പത്മശ്രീ സ്വീകരിക്കാനെത്തിയ 73- കാരി; അറിയാം തുളസി ഗൗഡയെ

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. രണ്ടേമുക്കാൽ വർഷത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായി അറിഞ്ഞതു മുതൽ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ചിത്രം 2022 ജനുവരി 7 മുതൽ കാഴ്ചക്കാരിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Story highlights; RRR song- NTR, Ram Charan