കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് നായ, ഫീൽഡറായും വിക്കറ്റ് കീപ്പറായും എത്തിയ വിഡിയോ പങ്കുവെച്ച് സച്ചിൻ തെൻഡുൽക്കർ, ആറുലക്ഷത്തോളം കാഴ്ച്ചക്കാരെ നേടിയ ദൃശ്യങ്ങൾ…

സോഷ്യൽ ഇടങ്ങൾ ജനപ്രിയമായതോടെ കൗതുകം നിറഞ്ഞ നിരവധി കാഴ്ചകളും ചിത്രങ്ങളുമാണ് നമ്മുടെ വിരൽത്തുമ്പിലേക്ക് എത്തുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടുകയാണ് ഒരു നായയുടെ ദൃശ്യങ്ങൾ. കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായയുടെ വിഡിയോ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ അടക്കമുള്ളവർ പങ്കുവെച്ചിട്ടുണ്ട്.

ക്രിക്കറ്റ് കളിക്കുന്ന രണ്ട് കുട്ടികൾക്കൊപ്പം വിക്കറ്റ് കീപ്പറായും ഫീൽഡറായുമൊക്കെ എത്തുകയാണ് ഈ നായക്കുട്ടി. ബാറ്റ് ചെയ്യുന്ന കുട്ടികൾക്ക് കാണാതായ ബോൾ എടുത്തുകൊണ്ടുകൊടുക്കുന്നതും കുട്ടികൾക്കൊപ്പം ഓടുന്നതുമൊക്കെ ഈ നായയാണ്. കുട്ടികൾക്കൊപ്പം അവരുടെ കളിയിൽ സഹായിയായി നിൽക്കുന്ന നായയുടെ വീഡിയോ ട്വിറ്ററിലൂടെയാണ് സച്ചിൻ തെൻഡുൽക്കർ പങ്കുവെച്ചിരിക്കുന്നത്.

‘ഒരു സുഹൃത്ത് പങ്കുവെച്ചുതന്നാണ് വിഡിയോ, ഇതിനെ അപാരമായ കഴിവെന്നെ പറയാൻ സാധിക്കൂ. ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരെയും ഫീൽഡർമാരെയും ഓൾറൗണ്ടർമാരെയുമൊക്കെ കണ്ടിട്ടുണ്ട്, എന്നാൽ ഇതിനെ എങ്ങനെ വിശേഷിപ്പിക്കും’ എന്നാണ് നായയുടെ ക്രിക്കറ്റ് വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് സച്ചിൻ കുറിച്ചത്.

Read also: ‘സന്തോഷം പങ്കുവെച്ച് ഒരു കളർഫുൾ ആഘോഷം’- പരമ്പരാഗത നൃത്തത്തിന് ചുവടുവെച്ച് ഒരു ഗ്രാമം, ഹൃദയംതൊട്ട് കുരുന്നിന്റെ ചിരിയും, ശ്രദ്ധനേടി മുഖ്യമന്ത്രി പങ്കുവെച്ച വിഡിയോ

സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഈ വിഡിയോ ഇതിനോടകം ആറു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്. കുട്ടികൾക്കൊപ്പം കളിക്കുന്ന നായക്കുട്ടിക്കും, നായ്ക്കുട്ടിക്ക് ഇതിനുള്ള പരിശീലനം നൽകിയ കുട്ടികൾക്കും അഭിനന്ദനങ്ങളുമായി നിരവധി സോഷ്യൽ മീഡിയ സുഹൃത്തുക്കളും എത്തുന്നുണ്ട്.

Story highlights; Sachin Tendulkar shares amusing video of a dog playing cricket with children