വെള്ളച്ചാട്ടത്തിന് നടുവിലായി കത്തിനിൽക്കുന്ന തീനാളം; നിഗൂഢമായ വിശ്വാസങ്ങളുമായി ഒരിടം

ആർക്കും പിടിതരാത്ത നിരവധി നിഗൂഢതകൾ ഒളിപ്പിച്ചതാണ് ഭൂമി. കൗതുകത്തിനപ്പുറം ചിലപ്പോൾ ഭീതിയും ജനിപ്പിച്ചേക്കാവുന്ന നിരവധി കാഴ്ചകളാണ് ഭൂമിയിൽ ഉള്ളത്. അത്തരത്തിൽ കൗതുകവും ഭീതിയും നിറയ്ക്കുന്ന കാഴ്‌ച സമ്മാനിക്കുകയാണ് അമേരിക്കയിലെ ചെസ്നട്ട് ഉദ്യാനത്തിലുള്ള വെള്ളച്ചാട്ടം. കാഴ്ചയിൽ വളരെ ചെറുതാണ് ഈ വെള്ളച്ചാട്ടമെങ്കിലും ഇതിന്റെ പ്രത്യേകതകൾ കൊണ്ട് ഇത് ലോകപ്രശസ്തമാണ്.

ഈ വെള്ളച്ചാട്ടത്തിന് ഉള്ളിലായി കത്തിനിൽക്കുന്ന ഒരു തീനാളമുണ്ട്. ഈ പ്രത്യേകതയാണ് ഈ വെള്ളച്ചാട്ടത്തെ ഇത്രമേൽ പ്രശസ്തമാക്കിയതും. അതേസമയം ഈ തീനാളത്തെക്കുറിച്ച് നിരവധി കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് ഗവേഷകർ ഉൾപ്പെടെയുള്ളവർ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഗവേഷകരുടെ അഭിപ്രായപ്രകാരം, ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സ്ഥലത്തുള്ള പാറക്കെട്ടിന് അടിയിൽ ഉള്ളത് ഷെയിൽ എന്ന മിശ്രിതമാണ്. ഉയർന്ന താപനില നിലനിൽക്കുന്ന ഈ പാറക്കെട്ടിനുള്ളിലെ കാർബൺ പദാർഥങ്ങളാണ് തീനാളത്തിന് ഇന്ധനമായി മാറുന്നത്. അതിനാലാണ് ഇവിടെ തീനാളം കാണുന്നത്.

Read also: പിച്ചവെച്ച് തുടങ്ങുംമുൻപേ സ്‌കേറ്റിങ്ങിൽ താരമായ ഒരു വയസുകാരി; അത്ഭുതപ്പെടുത്തി വിഡിയോ

വെള്ളച്ചാട്ടത്തിനുള്ളിൽ കാണുന്ന ഈ തീനാളമാണ് ഈ വെള്ളച്ചാട്ടത്തിന് എറ്റേണൽ ഫ്‌ളെയീം വാട്ടർഫാൾ എന്ന പേര് നൽകിയതിന് പിന്നിലും. അതേസമയം തീനാളം അണഞ്ഞുപോയാൽ ലോകാവസാനമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഈ നാട്ടിലെ ജനത.

Story highlights:Secret Behind the Miraculous Waterfall which Has A Perennial Flame