പഞ്ചസാരയിലെ മായം കണ്ടെത്താൻ ഒരു എളുപ്പമാർഗം; വിഡിയോ പങ്കുവെച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി

ഏറെ ഗുണങ്ങളും അതുപോലെത്തന്നെ ദോഷങ്ങളും ഉള്ള ഭക്ഷണപദാർത്ഥമാണ് പഞ്ചസാര. ഇന്ന് വീടുകളിൽ ഉണ്ടാകുന്ന മിക്ക ഭക്ഷണങ്ങളിലും അതുപോലെത്തന്നെ ചായയിലുമൊക്കെ ഉപയോഗിക്കുന്ന വസ്തുവാണ് പഞ്ചസാര. പലപ്പോഴും പഞ്ചസാര ഉപയോഗിക്കുമ്പോൾ അതിന്റെ ഗുണമേന്മയെക്കുറിച്ച് നാം ചിന്തിക്കാറില്ല. പഞ്ചസാരയിൽ അടക്കം വലിയ രീതിയിൽ മായം ചേർക്കപ്പെടുന്നുണ്ട് . പഞ്ചസാരയിൽ മായം ചേർത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഒരു എളുപ്പവഴി പങ്കുവയ്ക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ.

മനുഷ്യശരീരത്തിലെ പല അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്ന യൂറിയയാണ് പഞ്ചസാരയിൽ കൂടുതലായും ചേർക്കുന്ന മായം. ഇതിന്റെ അമിത ഉപയോഗം വഴി ദഹനപ്രക്രിയ, കോശങ്ങളുടെ പ്രവർത്തനം എന്നിവയെ ഇത് ദോഷകരമായി ബാധിക്കും. എന്നാൽ പഞ്ചാരയിലെ മായം കണ്ടെത്തുന്നതിനായി ഒരു എളുപ്പവഴി വിഡിയോയിലൂടെ പരിചയപെടുത്തിയിരിക്കുകയാണ് എഫ് എസ് എസ് എ ഐ.

ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇടുക. പഞ്ചസാര വെള്ളത്തിൽ നന്നായി അലിയുന്ന രീതിയിൽ ഇളക്കികൊടുത്തതിന് ശേഷം വെള്ളം മണത്ത് നോക്കുക. വെള്ളത്തിന് രൂക്ഷ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ പഞ്ചസാരയിൽ മായം ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം.

ഗുണങ്ങളും ദോഷങ്ങളും ഉള്ള ഭക്ഷണ വസ്തുവാണ് പഞ്ചസാര. പഞ്ചസാരയിലടങ്ങിയിരിക്കുന്ന കലോറി ശരീരത്തിനാവശ്യമായ ഊര്‍ജ്‌ജം നല്‍കുന്നു.. മിതമായി പഞ്ചസാരയുപയോഗിക്കുന്നത്‌ ശരീരത്തിന്‌ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്‌ക്കും. ശരീരത്തിനാവശ്യമായ എണ്ണ നല്‍കാന്‍ പഞ്ചസാരയുടെ ഉപയോഗം സഹായിക്കും. ഗ്ലൂക്കോസും ഫ്രൂക്‌ടോസും കൃത്യമായ അളവില്‍ ശരീരത്തിനാവശ്യമാണ്‌. പഞ്ചസാരയുടെ മിതമായ ഉപയോഗം ഇത്‌ ക്രമമാക്കുന്നു.

Story highlights: Simple sugar adulteration test