കറുത്തമ്മയുടെ തമാശകൾ- സ്കിറ്റിനേക്കാൾ ചിരിപ്പിച്ച സ്റ്റാർ മാജിക് അണിയറ കാഴ്ചകൾ

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്.

ഇപ്പോഴിതാ, വേദിയിൽ അവതരിപ്പിച്ച ഒരു സ്കിറ്റിന്റെ ബ്ലൂപ്പർ വിഡിയോയിലൂടെ ചിരിപടർത്തുകയാണ് അനു വീണ്ടും. ചെമ്മീൻ സിനിമയെ ആസ്പദമാക്കി ഒരുക്കിയ രസികൻ സ്കിറ്റിനിടയിലെ അബദ്ധങ്ങളാണ് വിഡിയോയിൽ ഉള്ളത്. സ്കിറ്റിനേക്കാൾ ചിരിപ്പിക്കുന്ന രംഗങ്ങളാണ് ഈ ബ്ലൂപ്പർ രംഗങ്ങളിൽ ഉള്ളത്.

സ്റ്റാർ മാജിക് ഷോയിലൂടെയും മിനി സ്‌ക്രീൻ പരമ്പരകളിലെ അനുജത്തി കുട്ടിയായും എത്തിയ അനുമോൾ ഇന്ന് പ്രേക്ഷകരുടെ വീട്ടിലെ അംഗത്തെപോലെയാണ്. ആരാധകർ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയ വഴി പറയാറുണ്ട്.

Read More: പ്രതിരോധം തീർത്ത് കാവലാളായി തമ്പാൻ- ‘കാവൽ’ ടീസർ

മുൻപും ഇതുപോലെ അണിയറക്കാഴ്ചകൾ സ്റ്റാർ മാജിക് വേദിയിൽ നിന്നും ശ്രദ്ധനേടിയിരുന്നു. ഓണത്തോട് അനുബന്ധിച്ചുള്ള ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ ചില അണിയറക്കാഴ്ചകളാണ് വൈറലായി മാറിയത്. ഇടവേളകളിൽ സ്റ്റേജിൽ ഇരുന്ന് ഉറങ്ങുന്ന താരങ്ങളെയാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്.

Story highlights- star magic special blooper video