നാഗവല്ലിയായി ഐശ്വര്യയുടെ നൃത്തം; ഒപ്പം ചിരിപടർത്തി രസികൻ ‘മണിച്ചിത്രത്താഴ്’- വിഡിയോ

മലയാളികൾക്ക് എന്നും അത്ഭുതം തന്നെയാണ് മണിച്ചിത്രത്താഴ്. എത്ര വട്ടം കണ്ടാലും മുഷിപ്പിക്കാത്ത, പുതിയതെന്തോ ഒളിപ്പിച്ചത് പോലെ അതൊരു നിത്യവിസ്മയമായി തുടരുന്നു. മണിച്ചിത്രത്താഴിലെ ഓരോ കഥാപാത്രങ്ങളോടും ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കുമുണ്ട്. നാഗവല്ലിയും നകുലനും ഗംഗയും സണ്ണിയും എന്നും മലയാളികളുടെ ഹൃദയത്തിൽ കുടിയിരിക്കുന്ന കഥാപാത്രങ്ങളാണ്. ഫോട്ടോഷൂട്ടുകളിലൂടെയും സ്കിറ്റുകളിലൂടെയുമെല്ലാം ഇന്നും മണിച്ചിത്രത്താഴ് പ്രേക്ഷകരിലേക്ക് എത്താറുണ്ട്.

ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിൽ മണിച്ചിത്രത്താഴ് സ്കിറ്റ് ചിരിപടർത്തി പിറന്നിരിക്കുകയാണ്. നാഗവല്ലിയായി എത്തുന്നത് ഐശ്വര്യയാണ്. ശശാങ്കൻ ബ്രഹ്മദത്തനായും അനീഷ് രവി തമ്പിയായും എത്തുന്നു. അസീസാണ് നകുലൻ. അഖിൽ സണ്ണിയായും വേഷമിടുന്നു. നാഗവല്ലിയായുള്ള ഐശ്വര്യയുടെ നൃത്തമാണ് ഏറ്റവും ശ്രദ്ധേയം. അതിനൊപ്പം ചിരി പടർത്തി രാകരമായ സ്കിറ്റും ഉണ്ട്.

Read More: ജോൺ ലൂതർ ആയി ജയസൂര്യ; ക്രൈം ത്രില്ലർ ഒരുങ്ങുന്നു

രസകരമായ സ്കിറ്റുകളും ഗെയിമുകളുമൊക്കെയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ചിരി വേദിയാണ് സ്റ്റാർ മാജിക്. സിനിമ, സീരിയൽ, കോമഡി കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ ഗെയിമുകളും കോമഡി സ്കിറ്റുകളുമൊക്കെയാണ് അവതരിപ്പിക്കപ്പെടാറുള്ളത്. വേദിയിലെ സ്ഥിരം കലാകാരന്മാരെ കൂടാതെ അഭിനയ ലോകത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളും സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്.

Story highlights- star magic special manichithrathazhu skit