വീണ്ടും കഥകളി അരങ്ങിൽ അമ്മ- സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യർ

മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. തന്റെ വിജയങ്ങൾക്കെല്ലാം പിന്നിൽ കുടുംബമാണെന്നും പ്രത്യേകിച്ച് അമ്മയാണെന്നും പലപ്പോഴും പങ്കുവെച്ചിട്ടുണ്ട് നടി. മഞ്ജു വാര്യരെ പോലെ സ്വപ്നങ്ങളെ പിന്തുടരാനും നേടിയെടുക്കാനും അമ്മയും മുൻപന്തിയിലാണ്. ഇപ്പോഴിതാ, അമ്മയ്ക്ക് ഹൃദ്യമായൊരു അഭിനന്ദനം അറിയിച്ചിരിക്കുകയാണ് നടി.

‘അമ്മ.. എന്റെ ഏറ്റവും വലിയ ശക്തി ഞാൻ അമ്മയുടെ ഒരു ചെറിയ ഭാഗമാണ് എന്നതാണ്. അമ്മയെ ഓർത്ത് അഭിമാനിക്കുന്നു!!!’.. കഥകളി അവതരണത്തിനായി അമ്മ മേക്കപ്പ് ചെയ്യുന്ന ഏതാനും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യർ കുറിക്കുന്നു. മുൻപും മഞ്ജു വാര്യർ സിനിമക്കും നൃത്തത്തിനും പുറമെ ഏറ്റവുമധികം വാചാലയാകാറുള്ളത് അമ്മ ഗിരിജ മാധവനെ കുറിച്ചാണ്.

Read More: ഇത്ര സിംപിൾ ആയി ആപ്പിൾ ഉടയ്ക്കാമോ; ബൈസെപ് കൊണ്ട് ആപ്പിൾ പൊട്ടിച്ച് റെക്കോർഡ് നേടി യുവതി, കൗതുകം നിറച്ച് വിഡിയോ

എഴുത്തിൽ വൈഭവം തെളിയിച്ച ഗിരിജ മാധവൻ കഴിഞ്ഞ വർഷമാണ് കഥകളി വേദിയിലേക്ക് എത്തിയത്. പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് അരങ്ങേറ്റം നടത്തിയ അമ്മയുടെ ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു. കാണികൾക്കൊപ്പം മഞ്ജു വാര്യരും ഉണ്ടായിരുന്നു. കല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലി വേഷമാണ് ഗിരിജ മാധവൻ അവതരിപ്പിച്ചത്. ഒന്നരവർഷമായി കലാനിലയം ഗോപിയുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിക്കുകയായിരുന്നു ഗിരിജ മാധവൻ. വര്ഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട്.

Story highlights- manju warrier pens a heartfelt note about mother