പിങ്ക് നിറത്തിലുള്ള പുലിയോ; സോഷ്യൽ ഇടങ്ങളിൽ വൈറലായി ഇന്ത്യയിൽ കണ്ടെത്തിയ സ്ട്രോബറി പുള്ളിപുലിയുടെ ചിത്രങ്ങൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങളിൽ വൈറലാകുകയാണ് പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയുടെ ചിത്രങ്ങൾ. ചിത്രങ്ങൾ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടതോടെ ഇത് വ്യാജചിത്രമാണെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. എന്നാൽ വളരെ അപൂർവമായി മാത്രം കാണാറുള്ള മൃഗമാണ് സ്ട്രോബറി പുള്ളിപുലികൾ, അഥവാ പിങ്ക് പുള്ളിപ്പുലി. ഗോൾഡൻ പുള്ളിപ്പുലി എന്നും അറിയപ്പെടുന്ന ഇവയെ വർഷങ്ങൾക്ക് മുൻപ് ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. 2016 ലും 2019 ലുമാണ് ദക്ഷിണാഫ്രിക്കയിൽ ഈ പുള്ളിപ്പുലിയെ കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ൽ ഇവയുടെ ചിത്രങ്ങൾ പകർത്തപ്പെട്ടതോടെയാണ് പിങ്ക് പുള്ളിപുലികളെക്കുറിച്ച് ആളുകൾ അറിഞ്ഞ് തുടങ്ങിയതും. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ ഈ പുള്ളിപ്പുലിയെ ഇപ്പോൾ ഇന്ത്യയിലും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ തെക്കൻ രാജസ്ഥാനിലെ ആരവല്ലി മലനിരകളിലാണ് പിങ്ക് പുള്ളിപ്പുലിയെ കണ്ടെത്തിയത്. രാജസ്ഥാനിലെ രണക്പൂരിലെയും കുംഭൽഗഡിലെയും പ്രദേശവാസികൾ പിങ്ക് നിറമുള്ള ഈ പുള്ളിപ്പുലിയെ ഇടയ്ക്കിടെ കണ്ടുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Read also: പഞ്ചസാരയിലെ മായം കണ്ടെത്താൻ ഒരു എളുപ്പമാർഗം; വിഡിയോ പങ്കുവെച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി

അതേസമയം സ്ട്രോബറി പുള്ളിപ്പുലി അതിന്റെ ശരീരത്തിന്റെ പ്രത്യേകത മൂലം വ്യത്യസ്ത ഇനത്തിൽപ്പെട്ട പുലിയാണെന്നാണ് സുവോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ എറിത്രിസം എന്ന ജനിത രോഗമാണ് ഇവയുടെ പ്രത്യേക നിറത്തിന് കാരണം എന്നും പറയപ്പെടുന്നുണ്ട്. എന്തായാലും അപൂർവമായി മാത്രം കാണാറുള്ള ഇവയെ ഇന്ത്യയിലും കണ്ടെത്തിയെന്നാണ് ഇപ്പോൾ അധികൃതരും അഭിപ്രായപ്പെടുന്നത്.

Read also: ‘ബോലേ ചൂഡിയാൻ..’ ഗാനത്തിന് ഒരു രസികൻ വേർഷൻ- സമൂഹമാധ്യമങ്ങളിൽ തരംഗമായി സിംഗപ്പൂരിൽ നിന്നൊരു വിഡിയോ

Story highlights: Picture of wild Strawberry coat goes viral