പത്തുമണിക്കൂറെടുത്ത് മോഹൻലാൽ ആരാധകന്റെ കൈയിൽ കുൽദീപ് ഒരുക്കിയ മരക്കാർ ടാറ്റൂ- മികവിന് കൈയടി

ടാറ്റൂ ചെയ്യുന്നത് ഇന്ന് ഒരു ട്രെൻഡായി മാറിയിരിക്കുന്നു. ചിലർ ടാറ്റൂ ചെയ്ത് ശരീരത്തിൽ വർണവസന്തം തീർക്കുമ്പോൾ മറ്റു ചിലർ പ്രിയപ്പെട്ടരുടെ ഓർമ്മകൾ ശരീരത്തിൽ എന്നെന്നും കൂടെ കൊണ്ട് നടക്കാനായാണ് ടാറ്റൂ ചെയ്യറുള്ളത്. ചിലരാകട്ടെ, ആശയങ്ങളും, നിലപാടുകളും ടാറ്റൂവിലൂടെ പ്രതിഫലിപ്പിക്കുന്നു. യുവത്വത്തിന്റെ ഹരമായി മാറിയ ഈ ടാറ്റൂ ട്രെൻഡ് ആരാധനാമൂർത്തികളോടുള്ള സ്നേഹം പ്രകടിപ്പിക്കാനായും പ്രയോജനപ്പെടുത്താറുണ്ട്. മരക്കാർ, അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുമ്പോൾ ഏറ്റവുമധികം ശ്രദ്ധനേടുന്നതും കടുത്ത മോഹൻലാൽ ആരാധകനായ ടാറ്റൂ ആര്ടിസ്റ്റിന്റെ കലാവിരുതാണ്.

എറണാകുളത്ത് ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന കുൽദീപ് ലൈസെൻസഡായ ടാറ്റൂ വിദഗ്ദധനാണ്. മരക്കാർ റിലീസിനോട് അനുബന്ധിച്ച് മോഹൻലാൽ ആരാധകന് അൻപതിനായിരം രൂപയോളം ചെലവുവരുന്ന ഒരു അതിമനോഹര ടാറ്റൂ ആണ് കുൽദീപ് സൗജന്യമായി ചെയ്തുനൽകിയിരിക്കുന്നത്. കാസർകോഡ് സ്വദേശിയായ കുൽദീപ് കൃഷ്ണയും കടുത്ത മോഹൻലാൽ ആരാധകനാണ്. എല്ലാ സിനിമാപ്രേമികളെയും പോലെ കുൽദീപും മരക്കാർ തിയേറ്ററുകളിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്.

ഈ അവസരത്തിലാണ് ബ്രഹ്മാണ്ഡ ചിത്രത്തിലെ മോഹൻലാലിൻറെ മരക്കാർ ലുക്ക് സൗജന്യമായി ടാറ്റൂ ചെയ്ത് നൽകാൻ കുൽദീപിന് മോഹമുദിച്ചത്. അതോടെ കാസർഗോഡുള്ള മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ അംഗങ്ങളെ വിവരമറിയിച്ചു. ഒട്ടും വൈകാതെ തന്നെ നാട്ടിലെ ഏറ്റവും കടുത്ത മോഹൻലാൽ ആരാധകനായ മിഥുൻ കൊച്ചിയിൽ പാലാരിവട്ടത്തുള്ള കുൽദീപിന്റെ ടാറ്റൂ സ്റ്റുഡിയോയിലേക്ക് എത്തി.

പത്തുമണിക്കൂറുകൾ കൊണ്ട് ആറു സൂചികൾ മാറി മാറി ഉപയോഗിച്ച് കുൽദീപ്, മിഥുന്റെ കയ്യിൽ തീർത്തത് അതിമനോഹരമായ മോഹൻലാൽ ചിത്രം. എല്ലാവരെയും ഒരുപോലെ വിസ്മയിപ്പിച്ച അതിമനോഹരമായ ഈ ടാറ്റൂ വിവിധ നിറങ്ങളും ഷെയ്‌ഡും നൽകിയാണ് ഒരുക്കിയിരിക്കുന്നത്. വളരെ പെർഫെക്ഷനോടെ മോഹൻലാലിൻറെ രണ്ടു ലുക്കാണ് കുൽദീപ് ടാറ്റൂ ചെയ്തുനൽകിയത്. ഏറെ നാളുകൾക്ക് ശേഷം ഒരു മോഹൻലാൽ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോൾ ഇതിലും മനോഹരമായൊരു സമ്മാനം ആരാധകർക്ക് നൽകാനുണ്ടാകില്ല. മാത്രമല്ല, ഇനി വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട ആരാധകർക്ക് സൗജന്യമായി ചെയ്തു നൽകുമെന്ന ഉറപ്പുമാണ് കുൽദീപ് നൽകുന്നത്.

Read More: ‘വഴി ഇപ്പൊ ശരിയാക്കിത്തരാം’ ഭീമന്റെ വഴി വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ

സിനിമ-സീരിയൽ താരങ്ങളുടെ ഇഷ്ട ടാറ്റൂ ഇടമാണ് കുൽദീപ് കൃഷ്ണയുടെ 𝐓𝐇𝐄 𝐃𝐄𝐄𝐏𝐈𝐍𝐊 𝐓𝐀𝐓𝐓𝐎𝐎𝐙 സ്റ്റുഡിയോ. കേരളത്തിലെ ഏറ്റവും വലിയ ടാറ്റൂ സ്റുഡിയോയുമാണ് ഇത്. തിരുവനന്തപുരത്തും ഇതിന് ശാഖയുണ്ട്. ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോളോവെഴ്‌സ് ഉള്ള കുൽദീപ് അടുത്തിടെ ചെയ്ത മനോഹരമായ ഒരു ടാറ്റൂ വർക്ക് ആയിരുന്നു മഞ്ജു പിള്ളയുടേത്. മകൾ ദയയെ മഞ്ജു പിള്ള ചുംബിക്കുന്ന ചിത്രമാണ് നടി കുൽദീപിന്റെ കരവിരുത് ഉപയോഗിച്ച് കയ്യിൽ പതിപ്പിച്ചത്.

Story highlights- tattoo artist kuldeep krishna goes viral for tattooing marakkar look