സഞ്ചാര സ്വപ്നങ്ങൾ ബാക്കിയാക്കി വിജയൻ യാത്രയായി- ചായവിറ്റ് ലോകം ചുറ്റിയ ദമ്പതികളിൽ ഇനി മോഹനാമ്മ ഒറ്റയ്ക്ക്

എറണാകുളം കടവന്ത്രയിലുള്ള ചായക്കടയിൽ നിന്നും ലോകസഞ്ചാരം നടത്തി ശ്രദ്ധനേടിയ ദമ്പതികളാണ് വിജയനും മോഹനയും. സഞ്ചാര സ്വപ്‌നങ്ങൾ ബാക്കിയാക്കി ഇപ്പോഴിതാ, വിജയൻ യാത്രയായി. ജപ്പാനിലേക്കുള്ള യാത്ര സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് വിജയൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

യാത്ര പോകാനുള്ള ആഗ്രഹം ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ അദ്ദേഹം പങ്കുവെച്ചിരുന്നു.എറണാകുളത്തെ ശ്രീ ബാലാജി കോഫീ ഷോപ്പിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട്‌ ഇവർ സഞ്ചരിച്ചത് ഇരുപത്തിയഞ്ചു രാജ്യങ്ങളാണ്. ചായ കടയിലെ വരുമാന മാർഗത്തിൽ നിന്നാണ് ഭാര്യ ഭർത്താക്കന്മാരായ വിജയനും മോഹനാണ് യാത്ര ചെയ്തിരുന്നത്.

യാത്ര സ്വപ്‌നങ്ങൾ മുളപൊട്ടിയപ്പോൾ സ്വർണ്ണമൊക്കെ പണയം വെച്ചായിരുന്നു ആദ്യമൊക്കെ യാത്ര ചെയ്തിരുന്നത്. പിന്നീട് ചായക്കടയിലെ വരുമാനവും ഉപയോഗിച്ചു. യാത്രകൾ ഒരു ജീവിതചര്യ ആയപ്പോൾ അവർ ലോണെടുത്തും യാത്ര ചെയ്തിരുന്നു. അധികം വൈകാതെ ലോകശ്രദ്ധനേടിയതോടെ സ്പോൺസർമാരും ഇവരുടെ യാത്രകൾക്ക് ചുക്കാൻ പിടിക്കാൻ എത്തി.

അർജന്റീന, പെറു തുടങ്ങിയ ഇടങ്ങളിലേക്കാണ് ഇവർ അവസാനമായി യാത്ര പോയത്. കൊവിഡ് പ്രതിസന്ധി നീങ്ങിയ സാഹചര്യത്തിൽ ജപ്പാനിലേക്ക് പോകണം എന്ന ആഗ്രഹവും വിജയനും മോഹനയും പങ്കുവെച്ചിരുന്നു. ഒട്ടേറെ യാത്ര സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് വിജയൻ യാത്രയാകുന്നത്.

Story highlights- tea seller traveller vijyan passes away