മഞ്ഞപരവതാനിയിൽ ഓളം സൃഷ്ഠിച്ചുകൊണ്ട് ശാരദ നടന്നു; ചിരിനിറച്ച് ‘കനകം കാമിനി കലഹം’ ടീസർ

‘മഞ്ഞപരവതാനിയിൽ ഓളം സൃഷ്ഠിച്ചുകൊണ്ട് ശാരദ നടന്നു…’ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ് നിവിൻ പോളി നായകനായി എത്തുന്ന ‘കനകം കാമിനി കലഹം’- ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ. ഡയലോഗിലെ നർമ്മവും അവതരണത്തിലെ വ്യത്യതസ്ഥയുമെല്ലാം പ്രേക്ഷകരെ സിനിമയ്ക്ക് മുന്നിൽ പിടിച്ചിരുത്തുമെന്ന് തോന്നിക്കും വിധമാണ് ചിത്രത്തിന്റേതായി ഒരുക്കിയിരിക്കുന്ന ഓരോ ടീസറും.

ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ നായികയായി വേഷമിടുന്നത് ഗ്രേസ് ആന്റണിയാണ്. പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വിനോദ് ഇല്ലംപിള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘കനകം കാമിനി കലഹം ഒരുങ്ങുന്നത്.

Read also: 47 വർഷമായി ഒരേ സ്ഥലത്ത് പാർക്ക് ചെയ്ത നിലയിൽ; സ്മാരകമായി മാറിയ കാറിന് പിന്നിൽ…

നവംബർ 12 മുതൽ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കനകം കാമിനി കലഹം. കർശനമായ കൊവിഡ് മാനദണ്ഡങ്ങളോടെ എറണാകുളത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

Read also: അപകടത്തെ തുടർന്ന് രണ്ടാഴ്ചയോളം കോമയിൽ ; ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ യുവതി സംസാരിക്കുന്നതെല്ലാം മുൻപ് പരിചയമില്ലാത്ത ഭാഷാശൈലിയിൽ

Story highlights: The Kavitha Challenge- Kanakam Kaamini Kalaham