താങ്കളുടെ കടുത്ത ആരാധകൻ- യുവരാജ് സിംഗിനൊപ്പമായുള്ള അവിസ്മരണീയ നിമിഷം പങ്കുവെച്ച് ടൊവിനോ തോമസ്

ജീവിതത്തിലെ ഒരു അവിസ്മരണീയ നിമിഷം പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ ടൊവിനോ തോമസ്. ടെലിവിഷൻ സ്‌ക്രീനിൽ കണ്ടിരുന്ന ആരാധനാപാത്രത്തെ നേരിൽ കണ്ടിരിക്കുകയാണ് താരം. മറ്റാരുമല്ല, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ നേരിൽ കാണാൻ സാധിച്ച സന്തോഷമാണ് നടൻ പങ്കുവയ്ക്കുന്നത്. യുവരാജ് സിംഗിനൊപ്പമായുള്ള ചിത്രങ്ങളും നടൻ പങ്കുവെച്ചിട്ടുണ്ട്.

‘എപ്പോഴും നിങ്ങളുടെ കടുത്ത ആരാധകനായിരുന്നു! താങ്കളെ കണ്ടുമുട്ടിയതിലും കുറച്ചു സമയം ചിലവഴിച്ചതിലും അതിയായ സന്തോഷം. ഡർബനിലെ നിങ്ങളുടെ ആറ് സിക്‌സറുകൾ പോലെ ഇത് എനിക്ക് എന്നും അവിസ്മരണീയമായി തുടരും..’- ടൊവിനോ തോമസ് കുറിക്കുന്നു.

അതോടൊപ്പം നടനും സംവിധായകനുമായ ബേസിൽ ജോസഫ് യുവരാജ് സിംഗിനെ കണ്ട സന്തോഷം പങ്കുവയ്ക്കുന്നുണ്ട്. ‘ക്രിക്കറ്റ് സൂപ്പർഹീറോ യുവരാജ് സിംഗിനൊപ്പം. നന്നായി ചെലവഴിച്ച ഒരു ദിവസം’ എന്ന കുറിപ്പാണ് ബേസിൽ ജോസഫ് കുറിക്കുന്നു.

Read More: ഹൃദയംതൊട്ട് സൗബിനും മംമ്തയും; മനോഹരം ഈ ഗാനം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് യുവരാജ് സിംഗ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍. കായികപ്രേമികള്‍ അദ്ദേഹത്തെ യുവി എന്നാണ് വിളിക്കുന്നത്. ഒരുകാലത്ത് ക്രിക്കറ്റിന്റെ ഏറ്റവും വലിയ ആവേശവും ആരവവുമൊക്കെയായിരുന്നു യുവരാജ് സിംഗ്.

Story highlights- tovino thomas about yuvaraj singh