യാത്രക്കൊപ്പം മോഡലിങ്ങും; കാഴ്ചക്കാരുടെ മനം കവർന്ന് ഒരു നായക്കുട്ടി

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഒരു നായയാണ് ഫെലിക്സ്. മോഡലും യാത്രാപ്രേമിയുമായ ഫെലിക്സിന്റെ ചിത്രങ്ങൾക്ക് കാഴ്ചക്കാരും ഏറെയാണ്. ജർമ്മനിയിലെ ജൂലിയ- സ്വെൻ ദമ്പതികളുടെ നായയാണ് ഫെലിക്സ്. യാത്രാപ്രേമികളായ ജൂലിയയ്‌ക്കും സ്വെനിനുമൊപ്പം ഇതിനോടകം നിരവധി രാജ്യങ്ങളും സന്ദർശിച്ചുകഴിഞ്ഞു ഫെലിക്സ്. ഇരുവർക്കുമൊപ്പം പോളണ്ടിലേക്കാണ് ഫെലിക്സ് ആദ്യമായി യാത്ര ചെയ്തത്.

പിന്നീട് ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഗ്രീസ്, ഹംഗറി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്‌പെയിന്‍, യു.കെ., ഓസ്ട്രിയ, പോളണ്ട്, റൊമാനിയ, സ്വിറ്റ്‌സര്‍ലാൻഡ് തുടങ്ങി 30 ലധികം രാജ്യങ്ങളിലാണ് ഇരുവർക്കുമൊപ്പം ഫെലിക്സ് യാത്ര ചെയ്തത്. ഇവിടെ നിന്നും പകർത്തിയ ഫെലിക്സിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതോടെ മികച്ച പിന്തുണയാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്.

Read also:ജനിച്ചപ്പോൾ മുതൽ കുറുപ്പിനെക്കുറിച്ചുള്ള നിഗൂഢത തനിക്ക് ചുറ്റും ഉണ്ടായിരുന്നു; ‘കുറുപ്പ്’ വിശേഷങ്ങളുമായി സംവിധായകൻ ശ്രീനാഥ്‌ രാജേന്ദ്രൻ

അതേസമയം, കൊവിഡ് മഹാമാരിയെത്തുടർന്ന് ഇവരുടെ യാത്രകൾ കുറഞ്ഞെങ്കിലും ഓരോ ദിവസവും പങ്കുവയ്ക്കുന്ന ഫെലിക്സിന്റെ വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ഇപ്പോൾ കൗതുകമാകുന്നത്. രസകരമായ ചിത്രങ്ങൾക്ക് വേണ്ടി പോസ് ചെയ്യുന്ന ഫെലിക്സിന് അഭിനന്ദനപ്രവാഹങ്ങളും അറിയിക്കുന്നുണ്ട് നിരവധിപ്പേർ.

story highlights;Travel story of Dog Felix