പരമ്പരാഗത വസ്ത്രം ധരിച്ച് പത്മശ്രീ സ്വീകരിക്കാനെത്തിയ 73- കാരി; അറിയാം തുളസി ഗൗഡയെ

November 11, 2021

പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആദിവാസി പരിസ്ഥിതി പ്രവർത്തക തുളസി ഗൗഡയുടെ ചത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ നിറയുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ച് ചെരിപ്പിടാതെ പത്മശ്രീ സ്വീകരിക്കാൻ പ്രസിഡന്റിന് മുന്നിലെത്തിയ തുളസി ഗൗഡയ്ക്ക് മുന്നിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ കൈകൾ കൂപ്പുന്ന ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്.

രാജ്യം പത്മശ്രീ നൽകി ആദരിച്ച ഈ ആദിവാസി സ്ത്രീ ആരെന്നറിയാത്തവർക്ക്…കർണാടക സ്വാദേശിയായ പരിസ്ഥിതി പ്രവർത്തകയാണ് തുളസി ഗൗഡ. ഇതിനോടകം 30,000- ത്തോളം വൃക്ഷത്തൈകളാണ് ഇവർ വെച്ചുപിടിപ്പിച്ചത്. ഹലാക്കി എന്ന ആദിവാസി വിഭാഗത്തിൽപ്പെടുന്ന തുളസി ഗൗഡ ചെറുപ്പം മുതൽ പ്രകൃതിയോട് ഏറെ ഇണങ്ങി ജീവിച്ചതാണ്. അതുകൊണ്ടുതന്നെ കാടിനെക്കുറിച്ചും മരങ്ങളെക്കുറിച്ചുമെല്ലാം ഇവർക്ക് കൃത്യമായി അറിയാം. ഈ അറിവാണ് തുളസി ഗൗഡയ്ക്ക് കാടിന്റെ സർവ്വവിജ്ഞാന കോശം എന്ന പേര് നേടിക്കൊടുത്തതും.

Read also: കൈകാലുകളില്ലാതെ ജനിച്ചതിനാൽ ഉപേക്ഷിക്കപ്പെട്ടു; ഇന്ന് മേക്കപ്പ് ആർട്ട് വർക്കിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായ യുവാവ്

വളരെ പാവപെട്ട കുടുംബത്തിൽ ജനിച്ച തുളസി ഗൗഡയ്ക്ക് പ്രാഥമിക വിദ്യാഭ്യസം പോലും ലഭിച്ചിട്ടില്ല. സാമ്പത്തീകമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന ഇവർക്ക് ആകെയുള്ള ആശ്രയം കാടും കാട്ടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളും തന്നെയായിരുന്നു. വനംവകുപ്പിന്റെ പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന പെൻഷൻ തുക മാത്രമാണ് ഇപ്പോൾ ഇവർക്കുള്ള ഏക വരുമാനമാർഗം.

Story highlights : Tulasi Gowda-Encyclopedia of the forest