കെട്ടിപ്പുണർന്നും തുള്ളിക്കളിച്ചും കുരുന്നുകൾ; സോഷ്യൽ ഇടങ്ങൾ ഹൃദയംകൊണ്ട് ഏറ്റെടുത്ത വിഡിയോ

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സമൂഹമാധ്യമങ്ങളിലെ സ്റ്റാറ്റസുകളിൽ നിറയുകയാണ് രണ്ടു കുരുന്നുകൾ… വലിപ്പച്ചെറുപ്പമില്ലാതെ പരസ്പരം ചേർത്തുനിർത്തി നൃത്തം ചെയ്യുന്ന കുരുന്നുകളുടെ വിഡിയോ സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവർന്നതാണ്. ഈ വർഷത്തെ ഏറ്റവും സന്തോഷം നിറഞ്ഞ കാഴ്ച എന്നാണ് പലരും ഈ വിഡിയോയ്ക്ക് കമന്റ് ചെയ്തത്.

ഒരു പൊതുപരിപാടിക്കിടെ തുള്ളിക്കളിച്ചുകൊണ്ട് നടന്നുവരുന്ന ഒരു കുഞ്ഞിനെയാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. കളിപ്പാട്ടങ്ങൾ വിൽക്കാനായി നടന്നുപോകുന്ന ഒരു സ്ത്രീയുടെ അരികിലൂടെ നടന്നുപോകുന്ന മറ്റൊരു കുഞ്ഞിനെ കണ്ടതോടെ അവനെ ചിരിച്ചുകാട്ടി നൃത്തം ചെയ്യുകയാണ് ആ കുരുന്ന്. എന്നാൽ ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നീട് പതിയെ അവനരികിലേക്ക് എത്തി അവനെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്യുകയാണ് കുരുന്ന്. പിന്നീട് പരസ്പരം ചേർത്തുപിടിച്ച് നിൽക്കുന്ന കുരുന്നുകളുടെ വിഡിയോ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചു. നിരവധിപ്പേരാണ് ഈ കുരുന്നുകളുടെ വിഡിയോ ഹൃദയം കൊണ്ട് ഏറ്റെടുത്തത്.

Read also: കപ്പലണ്ടി കച്ചവടം നടത്തി സമ്പാദിച്ച പണം കവർച്ചചെയ്യപ്പെട്ടു; 90 കാരന് സഹായവുമായി ഐപിഎസ് ഉദ്യോഗസ്ഥൻ

വിഡിയോ വലിയ രീതിയിൽ പ്രചരിച്ചതോടെ ഈ കുരുന്നുകളെ അന്വേഷിച്ചവരും നിരവധിയാണ്. സമൂഹമാധ്യമങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ കയിൻഷ് ഡേറ്റ് എന്ന കുരുന്നാണ് ഈ വിഡിയോയിൽ ഉള്ളതെന്ന് കണ്ടെത്തി. കായിൻഷിൻറെ അമ്മയാണ് ഈ മനോഹരനിമിഷം ദൃശ്യങ്ങളിൽ പകർത്തി സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്.

സമൂഹമാധ്യമങ്ങളുടെ മനം കവർന്ന വിഡിയോ കാണാം…

Story highlights; Viral kids adorable video