ലക്കി സിങ് ആയി മോഹൻലാൽ; പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമയിൽ ഏറെ വിസ്മയങ്ങൾ സൃഷ്ടിച്ച മോഹൻലാൽ ചിത്രമാണ് പുലിമുരുകൻ. നൂറ് കോടി, നൂറ്റമ്പത് കോടി ക്ലബുകളിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകൻ സംവിധായകൻ വൈശാഖിനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണക്കുമൊപ്പം മറ്റൊരു മോഹൻലാൽ ചിത്രം കൂടി ഒരുങ്ങുന്നു. മോൺസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതുവരെ കാണാത്ത ലുക്കിലാണ് പോസ്റ്ററിൽ മോഹൻലാൽ എത്തുന്നത്.

പുലിമുരുകന് തിരക്കഥ ഒരുക്കിയ ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിനും തിരക്കഥ ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു.

Read also; പ്ലാസ്റ്റിക് കുപ്പികളിൽ തീർത്ത പോപ്പി പുഷ്പങ്ങൾ- അമ്പരപ്പിച്ച് 53-കാരിയുടെ കരവിരുത്

അതേസമയം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട്, പൃഥ്വിരാജ് സുകുമാരന്റെ ബ്രോ ഡാഡി,ഷാജി കൈലാസ് ചിത്രം എലോൺ, ജിത്തു ജോസഫ് ചിത്രങ്ങളായ റാം, 12 ത് മാൻ തുടങ്ങിയ ചിത്രങ്ങളും മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story highlights; vyshakh mohanlal movie monster