ഹെലികോപ്റ്റർ ദുരന്തം: ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു

ഊട്ടിയ്ക്ക് സമീപം കൂനൂരിൽ സൈനീക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിപിൻ റാവത്തിനെ വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബിപിൻ റാവത്തും കുടുംബവുമടക്കം 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ ഇന്ന് ഉച്ചയ്ക്ക് 12. 20 ഓടെയാണ് അപകടത്തിൽപ്പെട്ടത്. കോപ്റ്ററിൽ ഉണ്ടായിരുന്ന 13 പേരും മരിച്ചതായാണ് റിപ്പോർട്ട്. മോശം കാലാവസ്ഥയാണ് അപകടകാരണം എന്നാണ് നിഗമനം. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്നും ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്.

Story highlights: Chopper crash-cds bipin rawat passed away