‘ഒരു മധുരകിനാവിൻ ലഹരിയിൽ..’; ഡയാനയ്‌ക്കൊപ്പം ചുവടുവെച്ച് നെൽസണും സുധിയും

മലയാളികൾക്ക് രസകരമായ ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. സിനിമ, സീരിയൽ, കോമഡി കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ ഗെയിമുകളും കോമഡി സ്കിറ്റുകളുമൊക്കെയാണ് അവതരിപ്പിക്കപ്പെടാറുള്ളത്. വേദിയിലെ സ്ഥിരം കലാകാരന്മാരെ കൂടാതെ അഭിനയ ലോകത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളും സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്.

ഇപ്പോഴിതാ, ചിരിവേദിയിലെ ഒരു മനോഹര നൃത്തമാണ് ശ്രദ്ധനേടുന്നത്. ഡയാന ഹമീദിനൊപ്പം കൊല്ലം സുധിയും നെൽസണും ചേർന്നാണ് നൃത്തം ചെയ്യുന്നത്. ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ.. എന്ന ഹിറ്റ് ഗാനത്തിനാണ് മൂവരും ചുവടുവയ്ക്കുന്നത്. ഡിസ്കോ ഡാൻസിനായുള്ള വേഷവിധാനങ്ങൾ അണിഞ്ഞാണ് ഇവർ നൃത്തം ചെയ്യുന്നത്.

Read More: കണ്ണുനിറയാതെ കണ്ടിരിക്കാനാകില്ല, ഈ അസാധ്യ പ്രകടനം- അഭിനയ മുഹൂർത്തങ്ങൾ അമ്പരപ്പിച്ച് മിടുക്കി

തിരുവനന്തപുരം സ്വദേശിയായ ഡയാന ടോം ഇമ്മട്ടി ഒരുക്കിയ ദി ഗാംബ്ലർ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് നിരവധി പരമ്പരകളിലും സിനിമകളിലും മലയാളത്തിലും തമിഴിലുമായി വേഷമിട്ടുകഴിഞ്ഞു. യുവം, മിസ്റ്റർ കുട്ടേട്ടൻ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്. സുരേഷ് ഗോപി നായകനാകുന്ന പാപ്പനാണ് ഡയാനയുടെ പുതിയ ചിത്രം. സ്റ്റാർ മാജിക് വേദിയുടെ സജീവ താരമാണ് നടി.

Story highlights- dayyana hameed’s retro style dance