മുപ്പതുവയസുള്ള ചെറിയ പൂച്ചക്കുട്ടി, പേര് ബിജു- പാട്ടുവേദിയിൽ ചിരിപടർത്തിയ കുറുമ്പി

കുട്ടിപ്പാട്ടുകാർ മാറ്റുരയ്ക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. രസകരമായ നിമിഷങ്ങളുമായി അതുല്യ കലാകാരന്മാരായ മിടുക്കന്മാരും മിടുക്കികളും അണിനിരക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിലും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. മത്സരാർത്ഥികൾക്ക് പുറമെ കഴിവുറ്റ കുഞ്ഞു കലാപ്രതിഭകൾക്കും പാട്ടുവേദിയിൽ അവസരമൊരുക്കാറുണ്ട് അണിയറപ്രവർത്തകർ. സമൂഹമാധ്യമങ്ങളിലൂടെ പാട്ടുകൾ പാടി ശ്രദ്ധേയരാകുന്ന കുഞ്ഞു മിടുക്കരാണ് ഇങ്ങനെ കലയുടെ വേദിയിൽ അതിഥികളായി എത്താറുള്ളത്.

ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ എത്തിയതാണ് ധ്വനി എന്ന കൊച്ചുമിടുക്കിയും. പാട്ട് വേദിയിലെ വിധികർത്താക്കളുടെ മുഴുവൻ ഹൃദയം കവർന്നുകൊണ്ട് ‘യവനസുന്ദരി സ്വീകരിക്കുകി പവിഴമല്ലിക പൂവുകള്‍..’ എന്ന ഗാനവുമായാണ് ധ്വനി എത്തിയത്. പാട്ടുമാത്രമല്ല, കുറുമ്പ് നിറഞ്ഞ സംസാരം കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് ഈ മിടുക്കി. വീട്ടിലെ പൂച്ചയുടെ വിശേഷങ്ങൾ മേഘ്‌നക്കുട്ടിയോട് പങ്കുവയ്ക്കുന്ന ധ്വനിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്.

Read Also: പ്രിയപ്പെട്ട ഇച്ചാക്കയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഹൻലാൽ

അതിമനോഹരമായി പാട്ടുകൾ ആലപിച്ച് നേരത്തെയും സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടിയ കൊച്ചുഗായികയാണ് ധ്വനി. ‘വിരലൊന്ന് മുട്ടിയാൽ…’ എന്ന ഗാനവുമായാണ് നേരത്തെ ധ്വനി സൈബർ ഇടങ്ങൾ കീഴടക്കിയത്. 

Story highlights- dhwani hemand top singer episode