സാധാരണ ജർമ്മൻ ഷെപ്പേർഡിന്റെ മൂന്നിലൊന്ന് വലിപ്പം മാത്രം; പക്ഷേ പ്രായം നാലുവയസ്- അപൂർവ്വ രോഗാവസ്ഥയിലും താരമായി റേഞ്ചർ

December 6, 2021

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത് നാലുവയസുകാരനായ ഒരു ജർമ്മൻ ഷെപ്പേർഡ് നായയാണ്. റേഞ്ചർ എന്ന് പേരുള്ള ഈ നായക്ക് നാലുവയസാണെന്ന് ആരും വിശ്വസിക്കില്ല. കാരണം കാഴ്ച്ചയിൽ ഒരു കുഞ്ഞു നായക്കുട്ടിയാണ് റേഞ്ചർ. നായയുടെ വളർച്ചയെ ബാധിക്കുന്ന പിറ്റ്യൂട്ടറി ഡ്വാർഫിസമാണ് എന്നന്നേക്കും ഇങ്ങനെ കുഞ്ഞനായി ഇരിക്കേണ്ടി വരുന്നതിന് പിന്നിൽ.

ഡ്വാർഫിസം എന്നും അറിയപ്പെടുന്ന പിറ്റ്യൂട്ടറി ഡ്വാർഫിസം, ശരീരത്തിലെ വളർച്ചാ ഹോർമോണിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന ഒരു അപൂർവ അവസ്ഥയാണ്. ലോകമെമ്പാടുമുള്ള പല ജീവിവർഗങ്ങളും ചെറുപ്പം മുതലേ ഡ്വാർഫിസത്തിന്റെ ലക്ഷണങ്ങൾ കാണിക്കാറുണ്ട്.

ജർമ്മൻ ഷെപ്പേർഡ്, കോർഗിസ് തുടങ്ങിയ നായ്ക്കളുടെ ഇനങ്ങളിൽ ഇത് വ്യാപകമായി സംഭവിക്കാറുണ്ട്.
റേഞ്ചറിന്റെ ഈ അവസ്ഥയ്ക്ക് കാരണമായത് ഇൻബ്രീഡിംഗ് ആണ്. ഒരു സാധാരണ ജർമ്മൻ ഷെപ്പേർഡിന്റെ മൂന്നിലൊന്ന് വലിപ്പമേ റേഞ്ചറിന് പരമാവധി വളരാൻ സാധിക്കു. അപൂർവമായ അവസ്ഥ ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കും ഹ്രസ്വമായ ആയുർദൈർഘ്യത്തിലേക്കും നയിക്കും.

Read More: ഉലക നായകന്റെ ശബ്ദം അനുകരിച്ച് പ്രശാന്ത്; ഫോണിൽ വിളിച്ച് മലയാളത്തിൽ അഭിനന്ദനം അറിയിച്ച് കമൽ ഹാസൻ- വിഡിയോ

എന്തായാലും അപൂർവ്വ രോഗാവസ്ഥ റേഞ്ചറിനെ സമൂഹമാധ്യമങ്ങളിൽ താരമാക്കിയിരിക്കുകയാണ്. 1.38 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള റേഞ്ചർ ഇൻസ്റ്റാഗ്രാമിൽ ഇതിനകം തന്നെ താരമാണ്. ഇതിലൂടെ വ്യത്യസ്തമായ ഒരു ആശയം എത്തിക്കാനാണ് റേഞ്ചറുടെ ഉടമകൾ ശ്രമിക്കുന്നത്.

Story highlights- German Shepherd born with rare condition