മനസിനുള്ളിൽ കുളിർമഴ പെയ്യുന്ന അനുഭൂതി നിറച്ച് ‘ജനലിനപ്പുറം’- മ്യൂസിക് വിഡിയോ

മനസിൽ കുളിർമഴ പെയ്യിക്കുന്ന ചില ഗാനങ്ങളുണ്ട്. കേട്ടുതീർന്നാലും ആസ്വാദകന്റെ മനസ്സിൽ ആ മഴ തോരാതെ നിൽക്കുന്ന അനുഭൂതി സമ്മാനിക്കുന്ന ഗാനങ്ങൾ. അങ്ങനെ ഒരു മഴയുടെ അകമ്പടിയോടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് ബി കെ ഹരിനാരായണൻ വരികൾ രചിച്ച ‘ജനലിനപ്പുറം’ എന്ന മ്യൂസിക് വിഡിയോ. VYBES മീഡിയ-യുടെ ബാനറിൽ ജിഷ്ണു എ ഉണ്ണി സംവിധാനം നിർവഹിച്ച സംഗീത ആൽബം ദിവസങ്ങൾക്കുള്ളിൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ്.

റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഡോ.ബിനീത രഞ്ജിത്തും ഗസൽ രാജാവ് ഹരിഹരന്റെ പ്രിയ ഗായകനായ വീതരാഗ് ഗോപിയും ചേർന്ന് ആലപിച്ച ഗാനമാണ് ‘ജനലിനപ്പുറം’. ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നതും ഡോ. ബിനീതയും വീതരാഗും തന്നെയാണ്. ‘ജനലിനപ്പുറം ചാറും മഴത്തുള്ളി തുടരെ നിന്റെ പേരുച്ചരിക്കുന്നുണ്ട്..’ എന്നാരംഭിക്കുന്ന ഹരിനാരായണന്റെ വരികൾക്ക് ജീവൻ തുടിക്കുന്ന സംഗീതം പകർന്നിരിക്കുന്നത് ഡോ. ബിനീത തന്നെയാണ്. മ്യൂസിക് പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത് വിഷ്ണു ശിവൻ ആണ്.

Read More: 65 ഔഷധസസ്യങ്ങൾ കലർന്ന ചെളിയിൽ നിർമിച്ച മനോഹരമായൊരു വീട്- അപൂർവ്വ കാഴ്ച

DOP: പ്രവീൺ ഹരിദാസ് & പ്രവീൺ കെ.പി, എഡിറ്റ്, കട്ട്: വി സി അനിൽ,പോസ്റ്ററുകൾ ഒരുക്കിയിരിക്കുന്നത്: സിജു എരുമപ്പെട്ടി, മേക്കപ്പ്: ബീന രവീന്ദ്രൻ. ക്രിയേറ്റീവ് കോർഡിനേറ്റർമാർ : യൂനുസ് ഖാൻ, ഫൈസൽ കീഴൂർ, ഷാജു സൈമൺ, വേണു വാരിയർ, ബിനീഷ് ദാമോദർ. VYBES മീഡിയയുടെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം സംഗീത പ്രേമികളിലേക്ക് എത്തിയിരിക്കുന്നത്.

Story highlights- janalinappuram music video