‘ഓമനത്തിങ്കൾ കിടാവോ..’ ഈണത്തിൽ പാടി എം ജയചന്ദ്രൻ; ആസ്വദിച്ച് പാട്ടുവേദി

December 7, 2021

മലയാളികൾക്ക് സുപരിചിതമായ താരാട്ടുപാട്ടാണ്‌ ‘ഓമനത്തിങ്കൾ കിടാവോ..’. തിരുവിതാംകൂർ രാജപദവിയിലിരുന്ന മഹാറാണി ഗൗരി ലക്ഷ്മിഭായി പറഞ്ഞതനുസരിച്ച് കുഞ്ഞായിരുന്ന സ്വാതി തിരുന്നാളിനെ ഉറക്കാനായി ഇരയിമ്മൻ തമ്പി ചിട്ടപ്പെടുത്തിയതാണ് ഈ താരാട്ടുപാട്ട്. ഒരിക്കലെങ്കിലും ഈ ഈണം മൂളാത്തവർ ഉണ്ടാകില്ല. ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയ റിയാലിറ്റി ഷോ ആയ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ എക്കാലത്തെയും പ്രിയ താരാട്ടുപാട്ട് പാടുകയാണ് സംഗീത സംവിധായകൻ എം ജയചന്ദ്രൻ.

മത്സരാർത്ഥിയായ ദേവ്നയെ ചേർത്തുനിർത്തിയാണ് വിധികർത്താവ് കൂടിയായ എം ജയചന്ദ്രൻ ഗാനം ആലപിക്കുന്നത്. അതേസമയം,ഒട്ടേറെ സുന്ദര ഗാനങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. സിനിമയിലെന്ന പോലെ ടെലിവിഷൻ രംഗത്തും സമൂഹമാധ്യമങ്ങളിലുമെല്ലാം ജയചന്ദ്രൻ സജീവമാണ്. സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെവേഗം തന്നെ ശ്രദ്ധേയമാകാറുണ്ട്.

read More: 120 ബസുകളിലായി 3500 കിലോമീറ്റർ സൗജന്യമായി സഞ്ചരിച്ച് എഴുപത്തഞ്ചുകാരി; സൗജന്യ യാത്രയ്ക്ക് പിന്നിൽ ഒരു കൗതുകം 

നൂറ്റിനാല്പതിലേറെ സിനിമകളിലായി ആയിരത്തോളം പാട്ടുകൾ ഒരുക്കിയ സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. അറുപതോളം സിനിമകൾക്ക് പശ്ചാത്തല സംഗീതവും എം ജയചന്ദ്രൻ ഒരുക്കിയിട്ടുണ്ട്.

Story highlights- m jayachandran singing omanathinkal kidavo song