മൂന്നുദിവസത്തിനുള്ളിൽ ആളുമാറി അറസ്റ്റിലായത് അഞ്ചുതവണ; പുലിവാലായ രൂപസാദൃശ്യം

ചൈനയിലെ ജിലിൻ പ്രവിശ്യയിലെ ബൈചെങ്ങിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരാൾ തുടർച്ചയായി അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു കുറ്റവാളിയോ എന്തെങ്കിലും നിയമ വിരുദ്ധ പ്രവർത്തനങ്ങളോ കാരണമല്ല ഇയാൾ ഇങ്ങനെ തുടർച്ചയായി അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു പിടികിട്ടാപ്പുള്ളിയുമായുള്ള അസാമാന്യ സാദൃശ്യമാണ് ഇയാൾക്ക് വിനയായത്.

ഉത്തരകൊറിയയിൽ നിന്ന് തിരയുന്ന കുറ്റവാളിയുമായി സാമ്യമുള്ളതിനാൽ ചൈനയിൽ നിന്നും ഇയാൾ മൂന്ന് ദിവസത്തിനുള്ളിൽ അഞ്ച് തവണ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഒക്‌ടോബർ 18-ന് ജയിലിൽ നിന്ന് ചാടിപ്പോയ സു സിയാൻജിയാൻ എന്ന ക്രിമിനൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാൾ എവിടെയാണെന്ന് വിവരം നൽകുന്നവർക്ക് പോലീസ് 150,000 യുവാൻ അതായത് ഏകദേശം 17.81 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളെ കിട്ടാതായതോടെ അത് പിന്നീട് 700,000 യുവാൻ (83.13 ലക്ഷം രൂപ) ആയി ഉയർത്തി.

തുച്ഛമായ വരുമാനം മാത്രമുള്ള ജിലിൻ പ്രവിശ്യയിലെ ആളുകൾ കുറ്റവാളിയുമായി നേർത്ത സാമ്യമുള്ളവരെപ്പറ്റി പോലും പാരിതോഷികം പ്രതീക്ഷിച്ച് പോലീസിൽ ഏല്പിച്ചു. അങ്ങനെ വളരെയധികം സാമ്യമുള്ള ഇദ്ദേഹവും പലതവണ ഈ ഗ്രാമീണരുടെ ഇടപെടലിലൂടെ അറസ്റ്റിലാകുകയായിരുന്നു.

Read More: ‘ഓമനത്തിങ്കൾ കിടാവോ..’ ഈണത്തിൽ പാടി എം ജയചന്ദ്രൻ; ആസ്വദിച്ച് പാട്ടുവേദി

തുടർച്ചയായി ഇയാൾ അറസ്റ്റിലായ സംഭവത്തിന് പിന്നാലെ ഗ്രാമത്തിലുള്ള എല്ലാവരും എപ്പോഴും തിരിച്ചറിയൽ രേഖകൾ കയ്യിൽ കൊണ്ടുനടക്കണമെന്ന് നിർദേശവും പോലീസ് നൽകി. എന്തായാലും ഒടുവിൽ കുറ്റവാളി പിടിയിലായി. സാദൃശ്യം തോന്നിക്കുന്ന ആൾക്ക് ഒടുവിൽ സ്വസ്ഥതയോടെ ഇറങ്ങി നടക്കാം എന്ന ആശ്വാസമാണ് ഇപ്പോൾ.

Story highlights- Man arrested 5 times in 3 days due to resemblance to wanted criminal