‘മന്ത്രമില്ലാതെ, മായകളില്ലാതെ..’- ‘മിന്നൽ മുരളി’യിലെ ഗാനം

സിനിമ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്ന ടൊവിനോ തോമസ് ചിത്രമാണ് മിന്നൽ മുരളി. ക്രിസ്മസ് റിലീസായി മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ മറ്റൊരു ഗാനം ഇതാ, പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ‘എടുക്കാ കാശായി..’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്‌മാൻ ഈണം പകർന്നിരിക്കുന്നു. ശ്വേതാ അശോകാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസിന് ഒരുങ്ങുകയാണ്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. 

Read More: ‘കുഗ്രാമമേ..’- ശ്രദ്ധനേടി ‘മിന്നൽ മുരളി’യിലെ ഗാനം

അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സമീർ താഹിറാണ് ക്യാമറ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Story highlights- minnal murali edukkaa cashayi song