‘നീയേ എൻ തായേ…’- ‘മരക്കാറി’ൽ ആർച്ചയുടേയും ചിന്നാലിയുടെയും പ്രണയം മൊട്ടിട്ട ഗാനം പ്രേക്ഷകരിലേക്ക്

വിജയകരമായി പ്രദർശനം തുടരുകയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മൂന്നു ദേശീയ പുരസ്‌കാരങ്ങളുടെ അകമ്പടിയിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം പ്രതീക്ഷ തെറ്റിച്ചില്ല. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകരിലേക്ക് എത്തുകയും ഹൃദയങ്ങൾ കീഴടക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, സിനിമയിലെ നീയേ എൻ തായേ എന്ന ഗാനത്തിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ബി കെ ഹരി നാരായണന്റെ വരികൾക്ക് ഗാനം ചിട്ടപ്പെടുത്തിയത് റോണി റാഫേൽ ആണ്. ഹരിശങ്കർ, രേഷ്മ രാഘവേന്ദ്ര എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. കവിത സോണിഷ്, റെജനി പരമാനന്ദൻ, ശ്രീദേവി എന്നിവർ കോറസ് പാടിയിരിക്കുന്നു. പാട്ടിലുടനീളം വീണ വായിച്ചിരിക്കുന്നത് സൗന്ദർ രാജ് ആണ്.

Read More: ‘അവൾ എന്നെ ഏല്പിച്ച കാര്യങ്ങൾ, കടമകൾ ചെയ്ത് തീർക്കാൻ വേണ്ടി മാത്രം ഞാനും ജീവിച്ചിരിക്കുന്നു’- ഹൃദയംതൊട്ട് എഴുത്തുകാരൻ നാലപ്പാടൻ പത്മനാഭന്റെ കുറിപ്പ്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മരക്കാർ,അറബിക്കടലിന്റെ സിംഹം. മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Story highlights- neeye en thaye video song from marakkar