പഴങ്ങളിൽ കാണുന്ന സ്റ്റിക്കറുകൾ ശ്രദ്ധിക്കാറുണ്ടോ..? ഇവയിലെ കോഡുകൾക്ക് പിന്നിൽ

December 8, 2021

പഴങ്ങളും പച്ചക്കറികളുമൊക്കെ വാങ്ങുമ്പോൾ ചിലരെങ്കിലും ഇവയിൽ കാണുന്ന സ്റ്റിക്കറുകൾ നോക്കി സാധനങ്ങൾ വാങ്ങിക്കുന്നത് കണ്ടിട്ടുണ്ടാകാം. എന്നാൽ ഭൂരിഭാഗം ആളുകൾക്കും ഈ സ്റ്റിക്കറുകൾ പതിക്കുന്നതിന് പിന്നിലെ കാരണം അറിയില്ല. ഗുണമേന്മയുള്ള ഭക്ഷണസാധനങ്ങൾ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണിത്.

പിഎല്‍യു കോഡ് അല്ലെങ്കില്‍ പ്രൈസ്-ലുക്ക് ആപ്പ് നമ്പര്‍ എന്നാണ് ഈ സ്റ്റിക്കറുകള്‍ക്ക് പൊതുവേ പറയുന്ന പേര്. പഴങ്ങളുടെയും മറ്റും ഗുണമേന്മ തിരിച്ചറിയാനുള്ള ഒരു മാർഗമാണ് ഇതിൽ പതിപ്പിക്കുന്ന സ്റ്റിക്കറുകൾ. പഴങ്ങളും പച്ചക്കറികളുമെല്ലാം ജനിതകവിളകള്‍ ആണോ, രാസവളങ്ങള്‍ അടങ്ങിയവയാണോ തുടങ്ങിയ വിവരങ്ങളെല്ലാം ഈ സ്റ്റിക്കറിലെ കോഡ് വഴി കണ്ടെത്താന്‍ സാധിക്കും.

സ്റ്റിക്കറിൽ ഒമ്പത്‌ എന്ന നമ്പറില്‍ തുടങ്ങുന്ന അഞ്ച് അക്ക കോഡ് ആണെങ്കില്‍ പഴം അല്ലെങ്കില്‍ പച്ചക്കറി ജൈവവിളയാണെന്ന് ചുരുക്കം. നാല് നമ്പറുകളാണ് കോഡില്‍ ഉള്ളതെങ്കില്‍ കീടനാശിനി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അര്‍ത്ഥം. നാല് എന്ന നമ്പറോടെയാണ് കോഡ് തുടങ്ങുന്നതെങ്കില്‍ പരമ്പരാഗത രീതിയില്‍ ഉത്പാദിപ്പിച്ചിരിക്കുന്നു എന്നാണ്. എട്ടില്‍ തുടങ്ങുന്ന അഞ്ചക്ക നമ്പര്‍ കോഡ് സ്റ്റിക്കറുള്ള പഴങ്ങളും പച്ചക്കറികളും ജനിതകമാറ്റം വരുത്തി ഉത്പാദിപ്പിച്ചവയായിരിക്കും.

Read also: ‘അവൾ എന്നെ ഏല്പിച്ച കാര്യങ്ങൾ, കടമകൾ ചെയ്ത് തീർക്കാൻ വേണ്ടി മാത്രം ഞാനും ജീവിച്ചിരിക്കുന്നു’- ഹൃദയംതൊട്ട് എഴുത്തുകാരൻ നാലപ്പാടൻ പത്മനാഭന്റെ കുറിപ്പ്

ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിൽ ഒന്നാണ് അവയിൽ പതിപ്പിച്ചിരിക്കുന്ന സ്റ്റിക്കറുകൾ .

Story highlights: The hidden meaning behind fruit & vegetable labels