ഭാവനയെ കാമറയിൽ പകർത്തി മഞ്ജു വാര്യർ; ശ്രദ്ധനേടി ചിത്രം

സിനിമ അഭിനയത്തിനപ്പുറം സൗഹൃദവും കാത്തുസൂക്ഷിക്കുന്നവരാണ് ചില താരങ്ങൾ. അത്തരത്തിൽ മലയാള സിനിമയിൽ നിരവധി സുഹൃത്തുക്കൾ ഉള്ള താരമാണ് ഭാവന. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ഭാവന പങ്കുവെച്ച ഒരു ചിത്രം. മഞ്ജു വാര്യർ കാമറയിൽ പകർത്തിയ ഭാവനയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ പ്രകാശത്തിന്റെ പശ്ചാത്തലത്തിൽ കൈയിൽ ഒരു ഫ്രോക്കും പിടിച്ച് ഇരിക്കുന്ന ഭാവനയുടെ പോർട്രെയ്റ്റ് ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘നാം എല്ലാവരും അൽപം തകർന്നവരാണ്, അതിലൂടെയാണല്ലോ പ്രകാശം കടന്നുവരുന്നത്’ എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനും ക്യാപ്‌ഷനും മികച്ച പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് ലഭിക്കുന്നുണ്ട്.

അതേസമയം, ‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.

Read also: ചിലപ്പോൾ സബ് ടൈറ്റിൽ വേണ്ടിവരും; ഉത്സവവേദിയിൽ മിമിക്രിയും പാട്ടുകളുമായെത്തിയ പൊന്നച്ചൻ, ചിരി വിഡിയോ

വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം അന്യഭാഷകളിലേക്ക് ചേക്കേറിയ താരം ’96’ എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ ’99’ ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. ഇൻസ്‌പെക്ടർ വിക്രമാണ് ഭാവനയുടേതായി അണിയറയിൽ റിലീസിന് ഒരുങ്ങുന്ന കന്നഡ ചിത്രം.

story highlights; Bhavana shares photo taken by manju warrier