ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ദുൽഖറിന്റെ ആലാപനം; ‘ഹേ സിനാമിക’യിലെ ഗാനം പുറത്ത്

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷകപ്രീതിനേടിയ യുവതാരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന് ശേഷം ദുൽഖറിന്റേതായി റിലീസിനൊരുങ്ങുകയാണ് ഹേ സിനാമിക എന്ന തമിഴ് ചിത്രം.

ഇപ്പോഴിതാ സിനിമ ആസ്വാദകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന ഗാനം. ദുൽഖറിന്റെ ആലാപനമാണ് പാട്ടിലെ മുഖ്യ ആകർഷണം. ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ഒരുക്കിയ അച്ചമില്ലൈ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.

‘ഹേയ് സിനാമിക’ സംവിധാനം ചെയ്യുന്നത് കൊറിയോഗ്രാഫർ ബൃന്ദയാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാരായി വേഷമിടുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് മധൻ കർക്കിയാണ്. റിലയൻസ് എന്റർടൈന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രീത ജയരാമൻ ആണ്.

Read also: അടുത്തുള്ള ലൈബ്രറി 14 കിലോമീറ്റർ അകലെ; സ്വന്തം ഗ്രാമത്തിൽ ലൈബ്രറി തുടങ്ങി പെൺകുട്ടി

അതേസമയം കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാലോകം. കാക്ക കാക്ക, വാരണം ആയിരം, കടൽ, പികെ,തെരി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കൊപ്പം മലയാളത്തിൽ ബിഗ് ബ്രദർ, ആദ്യരാത്രി, അതിരൻ, മധുരരാജ  തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് കൊറിയോഗ്രാഫി ഒരുക്കിയത് ബൃന്ദയാണ്.

Story highlights:Dulquer Salman Hey Sinamika song out