22 വർഷങ്ങൾക്ക് ശേഷം നഷ്ടമായ എട്ടുകോടി രൂപയുടെ സ്വർണ്ണം തിരികെ നേടി ഒരു കുടുംബം

January 13, 2022

നഷ്‌ടമായ വസ്തുക്കൾ കാലങ്ങൾക്ക് ശേഷം തിരികെ ലഭിക്കുന്നത് വളരെയധികം സന്തോഷം പകരുന്ന ഒരു അനുഭവമാണ്. ഒരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയവ നാളുകൾക്ക് ശേഷം കിട്ടുമ്പോൾ ആ അനുഭവം നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഇപ്പോഴിതാ, 22 നഷ്‌ടമായ എട്ടുകോടിയുടെ സ്വർണ്ണം തിരികെ ലഭിച്ച സന്തോഷത്തിലാണ് ചരഗ് ദിൻ എന്ന ഫാഷൻ ബ്രാൻഡിന്റെ ഉടമകൾ.

മോഷണം പോയ സ്വത്ത് കോടതി ഉത്തരവിനെ തുടർന്ന് ചരഗ് ദിന് സ്ഥാപകൻ അർജൻ ദസ്വാനിയുടെ മകൻ രാജു ദസ്വാനിക്ക് തിരികെ ലഭിച്ചതോടെ നാളുകൾ നീണ്ട കാത്തിരിപ്പിന് അവസാനമായി. വിക്ടോറിയ രാജ്ഞിയുടെ ചിത്രം അടങ്ങിയ സ്വർണനാണയം, 100 ഗ്രാമും 200 മില്ലിഗ്രാം ഭാരവുമുള്ള രണ്ട് സ്വർണ്ണ വളകൾ, രണ്ട് ഇൻകോട്ടുകൾ എന്നിവയായിരുന്നു മോഷണം പോയത്.

Read Also: ചൂളമടിച്ച് കറങ്ങിനടക്കും…; പാട്ടുവേദിയിൽ മാജിക് സംഗീതവുമായി തീർത്ഥയും ഹനൂനയും

22 വർഷം മുമ്പ് 13 ലക്ഷം രൂപ വിലയുണ്ടായിരുന്ന വസ്തുവിന് ഇപ്പോൾ എട്ട് കോടിയിലധികം വിലയുണ്ട്.
സ്വത്ത് തന്റെ കുടുംബത്തിന്റേതാണെന്ന് സ്ഥിരീകരിക്കുന്ന ബില്ലുകളും രസീതുകളും രാജു ദസ്വാനി സമർപ്പിച്ചു. 1998 മെയ് 8 ന് കൊളാബയിലെ അർജൻ ദസ്വാനിയുടെ വീട്ടിൽ നിന്ന് കത്തി കാണിച്ച് ഒരു സംഘം സ്വർണം മോഷ്ടിക്കുകയായിരുന്നു. ഇവർ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും സ്വർണ്ണം സൂക്ഷിച്ച സേഫിന്റെ താക്കോൽ ബലമായി എടുത്ത് കൊള്ളയടിക്കുകയുമായിരുന്നു. 1998-ൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും നഷ്‌ടമായ മുതലിന്റെ ഒരു ഭാഗം കണ്ടെടുക്കുകയും ചെയ്തു. 1999-ലെ വിചാരണയിൽ മൂന്ന് പേരെ വെറുതെവിട്ടു. മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

Story highlights- Mumbai family’s stolen gold worth Rs 8 crore returned after 22 years