തടാകക്കരയിൽ പ്രത്യക്ഷപ്പെട്ട മൺ ശില്പങ്ങൾ, പിന്നിൽ…

അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി, ചിലപ്പോഴൊക്കെ പ്രകൃതി ഒരുക്കുന്ന അത്ഭുതങ്ങളെ കണ്ണിമവെട്ടാതെ നോക്കിനിന്നു പോകും അത്രമേൽ മനോഹരമാണ് പ്രകൃതിയുടെ സൗന്ദര്യം. ഇപ്പോഴിതാ പ്രകൃതി ഒരുക്കിയ മറ്റൊരു അത്ഭുതക്കാഴ്ചകൾക്ക് സാക്ഷിയാകുകയാണ് യു എസിലെ മിഷിഗൺ സ്വദേശികൾ. മിഷിഗൺ തടാകക്കരയിൽ പെട്ടന്ന് ശക്തമായ കാറ്റിൽ രൂപപ്പെട്ട വിചിത്രശില്പങ്ങളാണ് അവിടെത്തുന്ന വിനോദസഞ്ചാരികൾക്ക് മനോഹരമായ കാഴ്ചകൾ ഒരുക്കുന്നത്. കാഴ്ചയിൽ കൂണുകൾ പോലെ തോന്നിക്കുന്ന ഇവ ഇവിടെത്തിയ പലർക്കും ആദ്യാനുഭവമായിരുന്നു.

മിഷിഗൻ തടാകക്കരയിലെ ടിസ്‌കോർണിയ ബീച്ചിലാണ് ഈ വിചിത്രഘടനകൾ പ്രത്യക്ഷപ്പെട്ടത്. ജോഷ്വ നോവിക്കി എന്ന ഫോട്ടോഗ്രാഫറാണ് ഈ മൺശില്പങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Read also: ചെറുപ്രായത്തിൽ വേർപിരിയേണ്ടിവന്ന സഹോദരങ്ങൾ 80 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ; സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവർന്ന കൂടിച്ചേരൽ

അതേസമയം പ്രകൃതി ഒരുക്കിയ ഈ അത്ഭുതപ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രലോകം പറയുന്നത്, തണുത്ത് മരവിച്ച മണൽതിട്ടയിലേക്ക് വളരെ വേഗത്തിൽ കാറ്റടിച്ചതോടെയാണ് ശില്പങ്ങൾ രൂപപ്പെട്ടത് എന്നാണ്. കാറ്റിൽ സൃഷ്ടിക്കപ്പെട്ട ഈ രൂപങ്ങൾ വളരെ വേഗത്തിൽ നശിച്ചുപോകുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇവിടെ പ്രത്യക്ഷപ്പെട്ട സാൻഡ് ഹൂഡോസസിൽ പതിനഞ്ച് ഇഞ്ചോളം ഉയരത്തിൽ ഉള്ളവവരെ ഉണ്ട്.

മിഷിഗൺ തടാകക്കരയിൽ ഇത്തരമൊരു കാഴ്ച ആദ്യമാണ്. അമേരിക്കയിലെ അതിശൈത്യമാകാം ഇവ രൂപപ്പെടാൻ കാരണം എന്നാണ് കരുതപ്പെടുന്നത്.

Story highlighsts; Strange structures made on shores