ചൂളമടിച്ച് കറങ്ങിനടക്കും…; പാട്ടുവേദിയിൽ മാജിക് സംഗീതവുമായി തീർത്ഥയും ഹനൂനയും

ചൂളമടിച്ച് കറങ്ങിനടക്കും

ചോലക്കുയിലിനു കല്യാണം ഓ..ഓ…

ആലിൻ കൊമ്പത്തത്തന്തിയുറങ്ങണൊ-

രേലേഞ്ഞാലിക്ക് പൂത്താലി ഓ…ഓ..

മഞ്ജു വാര്യർ, ജയറാം, സുരേഷ് ഗോപി എന്നിവർ ഒന്നിച്ച സമ്മർ ഇൻ ബെത്‌ലഹേം എന്ന ചിത്രത്തിലെ അതിമനോഹരമായ ഈ സംഗീതം ആസ്വദിക്കാത്ത മലയാളികൾ ഉണ്ടാവില്ല. പാട്ടിറങ്ങി വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ആസ്വാദകർക്ക് അതിമനോഹരമായ അനുഭൂതി സമ്മാനിക്കുന്ന ഈ ഗാനവുമായി പാട്ട് വേദിയിൽ എത്തുകയാണ് കുട്ടി ഗായിക തീർത്ഥയും ഹനൂനയും. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ച പാട്ടുമായി ഈ കുരുന്ന് ഗായകർ എത്തുമ്പോൾ പാട്ടുവേദിയിൽ നിറയുന്നത് അത്ഭുത സംഗീതത്തിന്റെ മനോഹാരിതയാണ്.

ടോപ് സിംഗർ ആദ്യ സീസണിലെ പാട്ടുകാരിയാണ് തീർത്ഥ, ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയെ പലപ്പോഴും അത്ഭുതപ്പെടുത്തിയ തീർത്ഥക്കൊപ്പം ടോപ് സിംഗർ സീസൺ-2 ലെ ഗായിക ഹനൂന കോടി എത്തിയപ്പോൾ ഒരു മാജിക്കൽ സംഗീതത്തിനാണ് പാട്ട് വേദി സാക്ഷിയായത്.

Read also; ചെറുപ്രായത്തിൽ വേർപിരിയേണ്ടിവന്ന സഹോദരങ്ങൾ 80 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ; സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവർന്ന കൂടിച്ചേരൽ

പാട്ട് പാടുന്നവരുടെ മാത്രമല്ല സംഗീതപ്രേമികളുടെ മുഴുവൻ ഇഷ്ടഇടമായി മാറിയതാണ് കുട്ടി ഗായകർ മാറ്റുരയ്ക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗർ വേദി. കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുട്ടികുറുമ്പുകളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ട് കൂട്ടിൽ വിധികർത്താക്കളായി എത്തുക ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ ഗായകൻ എം ജി ശ്രീകുമാർ ഗായിക അനുരാധ എന്നിവരാണ്. ഇവർക്ക് പുറമെ സംഗീതലോകത്തെ നിരവധി ഗായകരും സിനിമ താരങ്ങളും ഈ വേദിയെ കൂടുതൽ മനോഹരമാക്കാനായി ഇവിടെ എത്താറുണ്ട്.

Story highlights: Theertha and hanoona song goes viral