നേപ്പാളിൽ നിന്നുള്ള വിശേഷങ്ങളുമായി താരങ്ങൾ, ശ്രദ്ധനേടി ‘തിരിമാലി’ ട്രെയ്‌ലർ

ചലച്ചിത്ര പ്രേമികളിൽ ആവേശം നിറയ്ക്കുകയാണ് നേപ്പാളിൽ നിന്നുള്ള ചില സിനിമ വിശേഷങ്ങൾ. ബിബിൻ ജോർജ്, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം നിർവഹിക്കുന്ന തിരിമാലി എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ ആരാധകരിൽ ചിരി നിറയ്ക്കുന്നത്. ഭൂരിഭാഗം ഭാഗങ്ങളും നേപ്പാളിൽ ചിത്രീകരിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അതേസമയം നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധർമ്മജനും, ബിബിനും പുറമെ ജോണി ആന്റണി, അന്ന രേഷ്മ രാജൻ, സലിം കുമാർ, ഇന്നസെന്റ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നറായാണ് ചിത്രം ഒരുങ്ങുന്നത്.

Read also; ചെറുപ്രായത്തിൽ വേർപിരിയേണ്ടിവന്ന സഹോദരങ്ങൾ 80 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ; സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവർന്ന കൂടിച്ചേരൽ

അതേസമയം കൊവിഡ് കാലത്ത് ചിത്രീകരിച്ച സിനിമ ഏറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നുപോയിരുന്നു. സിനിമ ചിത്രീകരണത്തിനിടെ കൊവിഡ് നിയന്ത്രണങ്ങൾ വന്നപ്പോൾ നേപ്പാളിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയ്ക്ക് അനുമതി ലഭിക്കാതിരുന്നതിനാൽ ധർമ്മജൻ അടക്കമുള്ളവർക്ക് നേപ്പാളിൽ കുടുങ്ങിപോയതും വാർത്തകളിൽ ഇടം നേടിയിരുന്നു.

Story Highlights:thirimaali movie trailer