7000 മീറ്റർ നൂലും 300 ആണികളും; കാൻവാസിൽ വിരിഞ്ഞത് അതിമനോഹര ചിത്രം

മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള മലയാളികളുടെ സ്നേഹം വാക്കിൽ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഇഷ്ടതാരത്തോടുള്ള സ്നേഹം പലപ്പോഴും വ്യത്യസ്ത രീതിയിലാണ് ആരാധകർ കാണിക്കുന്നതും. ഇപ്പോഴിതാ താരത്തിനോടുള്ള ആരാധന കൊണ്ട് താരത്തിന്റെ ചിത്രം നൂലിൽ തീർത്ത ഒരു യുവാവാണ് സോഷ്യൽ ഇടങ്ങളുടെ കൈയടി നേടുന്നത്. മമ്മൂട്ടി നായകനായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഭീഷ്മപർവ്വതത്തിലെ താരത്തിന്റെ രൂപമാണ് വയനാട് സ്വദേശി അനിൽ കാൻവാസിൽ ഒരുക്കിയത്. ഏകദേശം ഒരാഴ്ച കൊണ്ട് അനിൽ പൂർത്തിയാക്കിയ ചിത്രം 7000 മീറ്റർ നൂലും 300 ആണികളും ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഒരാഴ്ച കാലയളവുകൊണ്ടാണ് അനിൽ ഈ ചിത്രം പൂർത്തിയാക്കിയത്.

അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് മമ്മൂട്ടി. അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഭീഷ്മപർവ്വം. അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രത്തിൽ മുടി നീട്ടി വളർത്തിയ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

Read also : ചെറുപ്രായത്തിൽ വേർപിരിയേണ്ടിവന്ന സഹോദരങ്ങൾ 80 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ; സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവർന്ന കൂടിച്ചേരൽ

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് മമ്മൂട്ടി വിസ്മയങ്ങള്‍ ഒരുക്കുന്നു. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കുന്നു. 1971-ല്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യചിത്രം. തുടര്‍ന്ന് കെ ജി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ ചലച്ചിത്രലോകത്ത് ഒരു അടയാളമായി മാറി. പിന്നീട് മലയാളസിനിമയുടെ മുഖങ്ങളിൽ ഒരാളായി മാറി മലയാളത്തിന്റെ പ്രിയ മമ്മൂക്ക.

Story highlights: Thread art of Mammootty