സംഗീതത്തിന്റെ മനോഹാരിതയിൽ ഒരു ചിത്രം; ‘ഹൃദയം’ പാട്ടുകൾ പ്രേക്ഷകരിലേക്ക്, വിഡിയോ

ചില പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല അവ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കാൻ തോന്നും. സന്തോഷത്തിലും ദുഃഖത്തിലും തുടങ്ങി മനുഷ്യന്റെ എല്ലാ വികാരങ്ങളോടും പാട്ടുകൾ ചേർന്നിരിക്കാറുണ്ട്. ഇപ്പോഴിതാ പാട്ടുകളാൽ സമ്പന്നമായ ഒരു സിനിമയുമായി എത്തുകയാണ് മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസൻ. സംവിധാനവും തിരക്കഥയും വിനീത് നിർവഹിക്കുന്ന ഹൃദയം എന്ന ചിത്രത്തിന്റെ പാട്ടുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്തത്തിലേതായി പുറത്തുവന്ന ഓരോ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുവരെ പുറത്തുവിട്ട ഗാനങ്ങള്‍ക്ക് പുറമേ ചില പാട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഓഡിയോ ജ്യൂക്ക്ബോക്സ് ആദ്യ ഭാഗം അണിയനാപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പാട്ട് പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദർശന എന്ന ഗാനവും ഇതിനൊപ്പം പുറത്തുവന്ന പൃഥ്വിരാജ് പാടിയ ഗാനവും അടക്കം ഏഴ് പാട്ടുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഓഡിയോ ജ്യൂക്ക്ബോക്സ് റിലീസ് ചെയ്തത്.

Read also; ‘ഇരുവർ’ സിനിമയുടെ 25 വർഷങ്ങൾ: ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ട് മോഹൻലാൽ

പ്രണവ് മോഹൻലാൽ മുഖ്യകഥാപാത്രമാകുന്ന ചിത്രമാണ് ഹൃദയം. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിയേറ്ററുകളിൽ തന്നെയാണ് ഹൃദയം പ്രദർശനത്തിന് എത്തുന്നത്.

അതേസമയം സിനിമയുടെ റിലീസ് മാറ്റിയെന്ന തരത്തിൽ വന്ന വാർത്തകൾക്കെതിരെ വിനീത് ശ്രീനിവാസൻ പ്രതികരിച്ചിരുന്നു. സിനിമ റിലീസ് നിശ്ചയിച്ച പ്രകാരം ജനുവരി 21 ന് തിയേറ്ററിൽ എത്തുമെന്നാണ് വിനീത് അറിയിച്ചത്.

Story highlights; Vineeth Sreenivasan Hridayam Audio Jukebox