ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടിയായി സൂപ്പർ താരത്തിന്റെ പരിക്ക്

January 17, 2018

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി ഓപ്പണർ ഐഡൻ മാർക്കറത്തിന്റെ  പരിക്ക്.രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റു പിന്മാറിയ മാർക്രത്തിനു മൂന്നാം ടെസ്റ്റിൽ കളിക്കാൻ കഴിയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.നിലവിൽ  മാർക്രത്തിനു പകരം സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ ഡിബ്രൂയിൻ ആണ് ഫീൽഡ് ചെയ്യുന്നത്. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിഗ്‌സിൽ 94 റൺസ് നേടിയ  മാർക്രത്തിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഇന്ത്യയ്‌ക്കെതിരെആധികാരിക ജയം ലക്ഷ്യമിട്ടിറങ്ങുന്ന  ദക്ഷണാഫ്രിക്കക്ക് കനത്ത തിരിച്ചടിയാണ്  മാർക്രത്തിന്റെ പരിക്ക്.

നേരെത്തെ ഒന്നാം ടെസ്റ്റിനിടെ സൂപ്പർ ബൗളർ ഡെയ്ൽ സ്റ്റെയ്ൻ പരിക്കേറ്റു പുറത്തു പോയിരുന്നു.  ഇടതു കാൽപ്പാദത്തിനേറ്റ  പരിക്ക് മൂലം സ്റ്റെയ്നിനു ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. സ്‌റ്റെയ്‌നിന്റെ അഭാവത്തിലും മികച്ച രീതിയിൽ പോരാടുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ട പ്രഹരമായി  മാർക്രത്തിന്റെ പരിക്ക്.  മാർക്രത്തിനു കളിക്കാനാവില്ലെന്നുറപ്പായയതോടെ  മൂനാം ടെസ്റ്റിൽ ഡി ബ്രൂയ്ൻ ആദ്യ പതിനൊന്നിൽ ഇടം പിടിക്കും.ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തനായ ബാറ്റ്സ്മാനായി  മാറിയ   മാർക്രം  5 ടെസ്റ്റുകളിൽ നിന്നായി 64 .25 ശരാശരിയോടെ 514 റൺസ് നേടിയിട്ടുണ്ട്.രണ്ടു വീതം ശതകങ്ങളും അർദ്ധ ശതകങ്ങളും നേടിയിട്ടുള്ള  മാർക്രത്തിന്റെ ഉയർന്ന സ്കോർ 143 റൺസാണ്