ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു; ജർമൻ

January 25, 2018

തന്റെ പഴയ ക്ലബായ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം വെളിപ്പെടുത്തി അന്റോണിയോ ജർമൻ. 21 കാരനായ ഇംഗ്ലീഷ് ഫുട്ബോളർ കഴിഞ്ഞ രണ്ടു സീസണിലും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേത നിരയിലുണ്ടായിരുന്നു.നിലവിൽ ഇംഗ്ലണ്ടിലെ ഹെമിൽ ഹെംപ്സ്റ്റഡിനുവേണ്ടി ബൂട്ടണിയുന്ന താരം ട്വിറ്ററിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിലേക്കു തിരികെയെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ബ്ലാസ്റ്റേഴ്സിനായി കളിക്കാനാഗ്രമുണ്ടെന്നും എന്നാൽ ഇതുവരെ ടീം മാനേജ്‍മെന്റ് ഇതുമായി ബന്ധപ്പെട്ടു ഒരു നീക്കവും നടത്തിയിട്ടില്ലെന്നുമാണ് ജർമൻ ട്വിറ്ററിൽ കുറിച്ചത്.ബ്ലാസ്റ്റേഴ്സിനായി 20 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുള്ള താരം  ആറു ഗോളുകളും നേടിയിട്ടുണ്ട്.പന്തിന്മേലുള്ള നിയന്ത്രണം  നഷ്ടപ്പെടാതെ അസാധ്യ വേഗത്തിലുള്ള ഡ്രിബ്ബിലിങ്ങുകൾക്ക് പേരുകേട്ട താരമാണ് ജർമൻ.എന്നാൽ കഴിഞ്ഞ സീസണിൽ ഫോം നഷ്ടപ്പെട്ട ജർമൻ 11 മത്സരങ്ങൾ കളിച്ചുവെങ്കിലും  കാര്യമായ സംഭവാനകൾ നല്കാൻ കഴിഞ്ഞില്ല .

നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ജർമൻ ബ്ലാസ്റ്റേഴ്‌സിലെത്തിയാൽ ടീമിന്റെ ഗോൾ ദാരിദ്ര്യം മാറുമെന്നാണ് ആരാധകരുടെ വിശ്വാസം. ജർമൻ ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന് നേരെത്തെ വർത്തകളുണ്ടായിരുന്നെങ്കിലും ഇതുവരെ മാനേജ്‌മന്റ് തീരുമാനമൊന്നും എടുത്തിട്ടില്ല എന്നാണ് ജർമന്റെ കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. 12 കളികളിൽ നിന്നും 14 പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്ന ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലെ സെമി സാധ്യതകൾ സജീവമാക്കി നിർത്താനാകു