2020 ലെ ടി20 ലോകകപ്പിനുള്ള വേദി പ്രഖ്യാപിച്ചു

January 30, 2018

അടുത്ത ടി20 ലോകകപ്പിനുള്ള വേദി  ഐസിസി പ്രഖ്യാപിച്ചു . 2020 ൽ നടക്കുന്ന ലോകകപ്പിന് ഓസ്‌ട്രേലിയയാണ് ആതിഥ്യം വഹിക്കുക. 2 വർഷം കൂടുമ്പോഴാണ് നേരെത്തെ ടി20 ലോകകപ്പ് നടന്നിരുന്നതെങ്കിലും അടുത്ത ലോകകപ്പ് നാല് വര്ഷങ്ങള്ക്കു ശേഷമാണ് നടക്കുക. 2016 ലാണ് അവസാനമായി ടി 20 ലോകകപ്പ് നടന്നത്.  ഇന്ത്യയിൽ നടന്ന ലോകകപ്പിൽ അവസാനപന്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് വെസ്റ്റിൻഡീസാണ് ജേതാക്കളായത്.

2020 ൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ഐസിസി ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍ അറിയിച്ചു.  അഡ്‌ലൈഡ്,ബ്രിസ്‌ബേൻ, കാൻബറ,ഗീലോങ്‌ ,ഹൊബാർട്ട്, മെൽബേൺ,പെർത്ത്,സിഡ്നി എന്നിവടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനൽ മത്സരം നടക്കുന്നത് .വനിതകളുടെ ടി 20 ലോകകപ്പും ഒരേ സമയം ഓസ്‌ട്രേലിയയിൽ തന്നെ  നടക്കും.