റെനേ പറഞ്ഞത് തെറ്റ്; സന്ദേശ് ജിങ്കാന് പിന്തുണയുമായി വിനീത്

January 22, 2018

കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാനെതിരെ മുൻ പരിശീലകൻ റെനേ മുലെൻസ്റ്റീൻ നടത്തിയ പരാമർശങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സികെ വിനീത്.ജിങ്കാൻ  മദ്യപാനിയാണെന്നുള്ള റെനെയുടെ ആരോപണം ശരിയല്ലെന്നും ഇക്കാര്യത്തിൽ മാനേജ്മെന്റും ടീമും ഒന്നടങ്കം ജിങ്കനൊപ്പമാണെന്നും വിനീത് പറഞ്ഞു.ഗോവക്കെതിരായ മത്സരത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിലാണ് സഹ താരത്തിന് പിന്തുണയുമായി വിനീത് എത്തിയത്.

‘കോച്ചിനെതിരെ പറയാൻ മാത്രമൊന്നും ഞാൻ വളർന്നിട്ടില്ല.പക്ഷെ പുലർച്ചെ നാലു മണിവരെ മദ്യപിച്ച് മുറിയിലേക്ക് വരുന്ന  ആളല്ല ജിങ്കാണെന്നും അതുകൊണ്ടു തന്നെ അത്തരം ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്’.വിനീത് പറഞ്ഞു

തനിക്കെതിരെയുള്ള റെനെയുടെ ആരോപണങ്ങൾ കേട്ടപ്പോൾ തമാശയായി തോന്നിയെന്നും തന്നെക്കണ്ടാൽ മദ്യപാനിയാണെന്ന് തോന്നുമോയെന്നും ജിങ്കാൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു.സംഭവത്തെക്കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താമെന്നും ജിങ്കാൻ കൂട്ടിച്ചേർത്തു.

ഗോയയുമായി നടന്ന ആദ്യപാദ മത്സരത്തിലെ 2-5  ഇന്റെ കനത്ത തൊവിക്കു ശേഷം ജിങ്കാൻ പുലർച്ചെ നാലു മണിവരെ നിശാ പാർട്ടിയിൽ പങ്കെടുത്ത് മദ്യപിച്ചുവെന്നും ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവരെ പ്രൊഫെഷണൽ താരങ്ങളെന്നു വിളിക്കാനാകില്ലെന്നുമായിരുന്നു ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ റെനേ പറഞ്ഞത്.ബംഗളുരുവിനെതിരെ ജിങ്കാൻ മനപ്പൂർവ്വം പെനാൽട്ടി വഴങ്ങുകയായിരുന്നുന്നെവെന്നും റെനേ കുറ്റപ്പെടുത്തി