കോമഡി ഉത്സവത്തിന്റെ സംവിധായകൻ ഒരു കിടിലൻ മിമിക്രി താരം കൂടിയാണ്..പ്രകടനം കണ്ടു നോക്കൂ.

January 31, 2018

കോമഡി ഉത്സവത്തിനു മാത്രം എവിടുന്നാ ഇത്രേം മിമിക്രി കലാകാരന്മാരെ കിട്ടുന്നത്? ഉത്സവത്തിനെത്തുന്ന അതിഥികളുടെയും വിശിഷ്യാ പ്രിയ പ്രേക്ഷകരടക്കം  പലയാവൃത്തി  ചോദിച്ചിട്ടുള്ള ചോദ്യമാണ്. 100 ന്റെ നിറവിൽ വർണാഭമായ ആഘോഷരാവിൽ നിൽക്കുന്ന ഈ  വേളയിൽ ആദ്യമായി ആ ചോദ്യത്തിനുള്ള ഉത്തരം വെളിപ്പെടുത്തുകയാണ്.സംഭവം സിംപിളാണ്. ഒരു കലാകരനല്ലേ മറ്റൊരു കലാകാരനെ തിരിച്ചറിയാനാകൂ…!നമ്മടെ കോമഡി ഉത്സവത്തിന്റെ അമരക്കാരൻ സാങ്കേതികമായി പറയുകയാണെങ്കിൽ  സംവിധായകൻ, മിഥിലാജ് ഒരു ഒന്നാന്തരം മിമിക്രി കലാകാരനാണ്. കോമഡി ഉത്സവത്തിന്റെ ക്യാമറക്കു മുന്നിലെ കാര്യക്കാരൻ ടിനി ടോമിനെപ്പോലെ അനുകരണ കലയിൽ  5 പ്രബന്ധങ്ങളൊന്നും സ്വന്തമായില്ലെങ്കിലും  മിമിക്രി താരങ്ങളുടെ കഴിവുകൾ കണ്ടെത്താനും അവ വളർത്തിയെടുക്കാനും അസാധ്യ കഴിവുള്ള കലാകാരനാണ് മിഥിലാജ്. അതുകൊണ്ടു തന്നെയാണ് ഓരോ എപ്പിസോഡിലും കാഴ്ചക്കാരനെ വിസ്‍മയിപ്പിക്കുന്ന പ്രകടനങ്ങളുമായി കോമഡി ഉത്സവം ലോക മലയാളികളുടെ പ്രിയ പരിപാടിയായി ജൈത്രയാത്ര തുടരുന്നത് .കൂടുതൽ ഡയലോഗുകൾ ഇല്ല. കോമഡി ഉത്സവത്തിന്റെ സംവിധായകൻ മിഥിലാജിന്റെ ഒരു കിടിലൻ പ്രകടനം കണ്ടു നോക്കൂ..