ആരും ചെയ്യാൻ മടിക്കുന്ന താരങ്ങളെ അനായാസമായി അനുകരിക്കുന്ന ഒരു പെൺപുലി! വീഡിയോ കാണാം
January 20, 2018

ഒരു കാലത്ത് പുരുഷന്മാർക്ക് മാത്രം സാധ്യമായതെന്നു കരുതിയിരുന്ന മിമിക്രിയിലിപ്പോൾ പെൺ വസന്തമാണ്. പുരുഷന്മാർ പോലും ചെയ്യാൻ ബുദ്ധിമുട്ടുന്ന താരങ്ങളെ അനായാസം അനുകരിക്കുന്ന പെൺ പുലികൾ നിരവധി തവണ അരങ്ങു തകർത്ത കോമഡി ഉത്സവ വേദിയിൽ വീണ്ടും ഒരു കിടിലൻ പ്രകടനവുമായെത്തുകയാണ് ഗീതുവെന്ന പെൺപുലി.
‘കർണൻ, നെപ്പോളിയൻ, ഭഗത് സിങ്…’ കൂടുതൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഡയലോഗ്. പക്ഷെ പൃഥ്വിരാജിന് രാജിന് പകരം ബാബു നമ്പൂതിരിയാണ് ഈ ഡയലോഗ് പറയുന്നതെങ്കിൽ എങ്ങനെയുണ്ടാകും? കമ്മട്ടിപ്പാടത്തിലെ കൃഷ്ണനായി നിത്യ ഹരിത നായകൻ പ്രേം നസീർ എത്തിയാലോ? കെ പി ഉമ്മർ തട്ടത്തിൻ മറയത്തിലെ പ്രണയാതുരമായ ഡയലോഗ് പറഞ്ഞാലോ? ഇത്തരത്തിൽ വ്യത്യസ്തമായ നിരവധി കോമ്പിനേഷനുകളുമായി മികച്ച നിരീക്ഷണപാടവത്തോടുകൂടിയുള്ള കിടിലൻ മിമിക്രി കാണാം…