ഐ പി എൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങിസിന്റെ ലക്ഷ്യങ്ങൾ വെളിപ്പെടുത്തി ധോണി

January 20, 2018

ജനുവരി 27, 28 തിയായതികളിലായി നടക്കുന്ന  ഐ പി എൽ  താര ലേലത്തിൽ ആർ അശ്വിനെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ഐപിഎല്ലിലെ ഒരോ ടീമുകൾക്കും മൂന്നു വീതം ഇന്ത്യൻ താരങ്ങളെ നിലനിർത്താമെന്ന പുതിയ നിയമമനുസരിച്ച്   ധോണി ,റെയ്ന ജഡേജ എന്നീ താരങ്ങളെയാണ് ചെന്നൈ സൂപ്പർ കിങിസ് നിലനിർത്തിയത്.എന്നാൽ അശ്വിൻ ചെന്നൈയുടെ അവിഭാജ്യ ഘടകമായിരുന്നെന്നും വരുന്ന താര ലേലത്തിൽ അശ്വിനെ ടീമിൽ എത്തിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്നും ധോണി പറഞ്ഞു.

‘ആരെ നിലനിർത്തണമെന്ന് തീരുമാനിക്കുന്നത് വളരെ കടുപ്പമേറിയ ഒന്നാണ്.എന്നിരുന്നാലും അശ്വിനെ എപ്പോഴും ടീമിന്റെ ഭാഗമാക്കി നിർത്താൻ ശ്രമിച്ചിട്ടുണ്ട്.അതുകൊണ്ടു തന്നെ താര ലേലത്തിലൂടെ അശ്വിനെ ടീമിലെത്തിക്കാൻ തീർച്ചയായും ശ്രമിക്കും..ചെന്നൈക്കാരനായ അശ്വിന്റെ സേവനം ടീമിന് തീർച്ചയായും ആവശ്യമുണ്ട്.- ഇന്ത്യ സിമന്റ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രൊമോഷണൽ പരിപാടിക്കിടെ ധോണി പറഞ്ഞു.

നമ്മൾ മൂന്നു കളിക്കാരെ നിലനിർത്തിക്കഴിഞ്ഞു.ഒരു വിക്കറ്റ് കീപ്പറെയും രണ്ടു ബാറ്സ്മാന്മാരെയും.രണ്ടു ബാറ്സ്മാന്മാരും കുറച്ച് ഓവറുകൾ പന്തെറിയാനും പ്രാപ്തരാണ്..ലേലത്തിൽ ആരെയൊക്കെ വാങ്ങാനാകുമെന്ന് ഇപ്പോൾ പറയാനാകില്ല.വികാരങ്ങൾക്ക് അടിമപ്പെടാതെ സാഹചര്യങ്ങൾക്കനുസരിച്ചു മികച്ച കളിക്കാരെ തിരഞ്ഞെടുക്കുകയാണ് ലക്ഷ്യം.എന്നാലും  അശ്വിനെ ലേലത്തിന്റെ തുടക്കത്തിൽ  തന്നെ സ്വന്തമാക്കാൻ ശ്രമിക്കുകതന്നെ ചെയ്യും.ധോണി കൂട്ടിച്ചേർത്തു