ഒടുവിൽ ഗൗതം മേനോൻ തന്നെ പറഞ്ഞു;എന്നെ അറിന്താൽ 2 വരുന്നു

January 16, 2018

മിഴകത്തും കേരളത്തിലും ഒരുപോലെ വിജയക്കൊടി പാറിച്ച ചിത്രമാണ് അജിത് നായകനായെത്തിയ  ഗൗതം വാസുദേവ് ചിത്രം എന്നെ അറിന്താൽ.ചിത്രത്തിലെ സത്യദേവ് ഐപിഎസ് എന്ന കഥാപാത്രം അജിത്തിന്റെ സിനിമാ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ആരാധകരും സിനിമാ നിരൂപകരും വിലയിരുത്തുന്നത്.ഇപ്പോഴിതാ  മൂന്നു വര്ഷങ്ങള്ക്കു ശേഷം  എന്നെ അറിന്താൽ  ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗതം വാസുദേവ് മേനോൻ.

‘അടുത്ത അഞ്ചു മാസത്തിനുള്ളിൽ ഒരു സ്ക്രിപ്റ്റുമായി ഞാൻ അജിത്തിനെ കാണും.എന്നെ അറിന്താൽ 2 വിന്റെ’ മാധ്യമങ്ങളോടായി ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.എന്നെ അറിന്താൽ ആദ്യഭാഗത്തിൽ അജിത്തിനൊപ്പം അനുഷ്ക ഷെട്ടിയും തൃഷയും മലയാളിയായ പാർവതി നായരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അരുൺ വിജയ് ആയിരുന്നു പ്രതിനായകൻ.