ഐപിൽ താരലേലത്തിൽ കാഴ്ചക്കാരുടെ മനം കവർന്ന സുന്ദരി ആര്??

January 29, 2018

11ാം സീസണിനുള്ള ഐപിൽ താരലേലത്തിൽ ഇത്തവണ ഒരു അപ്രതീക്ഷിത താരമുണ്ടായിരുന്നു..കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ  മേശക്കരികിൽ ഇരുന്ന് ഒരു ചെറു പുഞ്ചിരിയോടെ ക്രിക്കറ്റ് താരങ്ങളെ ലേലം വിളിച്ചെടുത്ത ഒരു സുന്ദരി. ലേലത്തിന്റെ ഗ്ലാമർ മുഖമായി പ്രീതി സിന്റയെ മാത്രം കണ്ടു പരിചയമുള്ള ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ്  അപ്രതീക്ഷിതമായി  ആ സുന്ദരി ക്യാമറക്കാണുകളെ കീഴടക്കിയത്.ഒരു ഭാഗത്ത് ലേലം വാശിയോടെ മുന്നേറുമ്പോഴും സോഷ്യൽ മീഡിയയുടെ മുഴുവൻ കണ്ണുകളും കൊൽക്കത്തയുടെ ജാക്ക് കാലിസിനും സൈമൺ കാറ്റിച്ചിനും ഇടയിൽ ഇരുന്ന ആ സുന്ദരിയിലായിരുന്നു.

ഒടുവിൽ നീണ്ട സമയത്തെ അന്വേഷണങ്ങൾക്കൊടുവിൽ ആരാധകരിൽ ആകാംക്ഷയുണർത്തിയ സുന്ദരി ആരെന്ന് വ്യക്തമായി. ഹരികൃഷണൻസ് എന്ന സിനിമയിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച ബോളിവുഡ് സുന്ദരി ജൂഹി ചൗളയുടെ  മകൾ ജാൻവി മേത്തയാണ് ആ  ‘അജ്ഞാത’ സുന്ദരി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമസ്ഥരാണ് ജാൻവിയുടെ ‘അമ്മ ജൂഹിയും അച്ഛൻ ജെയ്‌യും. ഐപിൽ താരലേലത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡും  16 കാരിയായ ജാൻവി മേത്തയ്ക്ക് സ്വന്തമാണ്.

ലണ്ടനിലെ ചാര്‍ട്ടര്‍ ഹൗസ് ബോര്‍ഡിങ് സ്‌കൂളിലാണ് ജാന്‍വിയും 15-കാരനായ അനുജന്‍ അര്‍ജുന്‍ മെഹ്തയും പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കിയായ ജാന്‍വി 10-ാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1 ഗ്രേഡ് നേടിയിരുന്നു.  മുംബൈയിലെ ദീരുഭായി അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് ജാൻവി പത്താം ക്ലാസ് പൂർത്തിയാക്കിയത്. 1995  ലാണ് ജൂഹി ചൗള ബിസിനസ്സുകാരനായ ജെയ്‌യെ വിവാഹം കഴിക്കുന്നത്.