ഐപിൽ താരലേലത്തിൽ മിന്നിത്തിളങ്ങി മലയാളി താരങ്ങളും

January 29, 2018

 

മലയാളികൾക്ക് ഒരുപാട് സന്തോഷിക്കാനുള്ള വക നൽകിയാണ്  11 ാം എഡിഷനുള്ള ഐപിൽ താരലേലം അവസാനിച്ചത്. മുൻ സീസണുകളിൽ  നിന്നും വ്യത്യസ്ഥമായി ആറു മലയാളീ താരങ്ങളാണ് വിവിധ ടീമുകളിലായി ഐപിൽ കളിക്കാനൊരുങ്ങുന്നത്. സഞ്ജു സാംസണും ബേസിൽ തമ്പിയും ആദ്യദിനം തന്നെ ടീമുകളുടെ ഭാഗമായപ്പോൾ മറ്റു നാലു കേരള താരങ്ങളെ  ലേലത്തിന്റെ രണ്ടാം ദിനമായ ഇന്നലെയാണ്  വിവിധ ടീമുകൾ വിളിച്ചെടുത്തത്.

ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള സഞ്ജു സാംസണെ 8 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി മാറാൻ ശേഷിയുള്ള സഞ്ജുവിന് വേണ്ടി മറ്റു ടീമുകളും വാശിയോടെ ലേലം വിളിച്ചുവെങ്കിലും ഒടുവിൽ രാജസ്ഥാൻ സ്വന്തമാക്കുകയായിരുന്നു.  കേരളത്തിന്റെ യുവ ഫാസ്റ്റ് ബൗളർ ബേസിൽ തമ്പിയെ 95 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്‌സ് ഹൈദെരാബാദും സ്വന്തമാക്കി. കരുൺ നായരും ശ്രേയസ് അയ്യരും ഉൾപ്പെടെ മറുനാടൻ മലയാളികൾ കൂടി ചേരുന്നതോടെ മലയാളികൾക്ക് ഇത്തവണത്തെ ഐപിഎല്ലിൽ നിരവധി ഇഷ്ട താരങ്ങളെ കാണാനാകുമെന്നുറപ്പാണ്.

വിവിധ ടീമുകൾ സ്വന്തമാക്കിയ മലയാളി താരങ്ങളും വിലയും

1) സച്ചിൻ ബേബി (29) (ഇടംകയ്യൻ ബാറ്റ്സ്മാൻ)- സൺറൈസേഴ്സ് ഹൈദരാബാദ് – 20 ലക്ഷം

2) കെ.എം.ആസിഫ് (24) (വലംകയ്യൻ പേസർ) -ചെന്നൈ സൂപ്പർ കിങ്സ് – 40 ലക്ഷം

3) എം.ഡി.നിധീഷ് (26) (വലംകയ്യൻ പേസർ)-മുംബൈ ഇന്ത്യൻസ് – 20ലക്ഷം

4) എസ്.മിഥുൻ (23) (വലംകയ്യൻ ലെഗ് സ്പിന്നർ)- രാജസ്ഥാൻ റോയൽസ് – 20 ലക്ഷം